കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ കാമുകിയോടുളള പ്രതികാരം:സ്വകാര്യ വീഡിയോ പോണ്‍ സൈറ്റിലിട്ട യുവാവ് അറസ്റ്റില്‍

  • By Pratheeksha
Google Oneindia Malayalam News

ഹൈദരാബാദ്:മുന്‍ കാമുകിയോയുളള പ്രതികാരം തീര്‍ക്കാന്‍ കാമുകിയുമൊത്തുളള സ്വകാര്യരംഗങ്ങളുടെ വീഡിയോ അശ്ലീല വെബ്‌സൈറ്റിലിട്ട യുവാവിനെ സൈബര്‍ ക്രൈം പോലീസ് അറസ്റ്റു ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ താമസിക്കുന്ന ബി. രൂപേഷ് ആണ് (27) അറസ്റ്റിലായത്.

വാശി തീര്‍ക്കാന്‍ ഇയാള്‍ യുവതിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കും വീഡിയോ സിഡി അയച്ചുകൊടുത്തതായി പോലീസ് പറഞ്ഞു. എന്‍ജിനീയറിങ് പഠനകാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. വളരെക്കാലത്തെ അടുപ്പത്തിനുശേഷം യുവാവിന്റെ പെരുമാറ്റത്തില്‍ അതൃപ്തി തോന്നിയ യുവതി ബന്ധം ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു.

മൂവാറ്റുപുഴയില്‍ സൈക്കിള്‍ ചവിട്ടുന്നതിനിടെ 9 വയസ്സുകാരി കിണറ്റില്‍ വീണു മരിച്ചുമൂവാറ്റുപുഴയില്‍ സൈക്കിള്‍ ചവിട്ടുന്നതിനിടെ 9 വയസ്സുകാരി കിണറ്റില്‍ വീണു മരിച്ചു

pornsitenews-03

ഇതിനുശേഷം ഇയാള്‍ നിരന്തരം യുവതിയെ ശല്യപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. നഗരത്തിലെ സോഫ്ട് വെയര്‍ കമ്പനിയില്‍ എന്‍ജിനീയറാണ് യുവതി. അറസ്റ്റിലായ യുവാവിനെ കൗണ്‍സിലിംഗിനു വിധേയനാക്കി. അശ്ലീല സൈറ്റില്‍ നിന്ന് വീഡിയോ പോലീസ് നീക്കം ചെയ്തിട്ടുണ്ട്.

ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 354 (സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെയുളള നിയമം) പ്രകാരവും ഐടി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

English summary
A 27-year-old man has been for allegedly uploading videos featuring him and his former girlfriend on porn websites, the Cyberbad Police said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X