കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വിദേശ കറന്‍സികള്‍ പിടികൂടി

  • By Desk
Google Oneindia Malayalam News

മംഗളൂരു: ദുബായിലേക്ക് വിദേശ കറന്‍സി നോട്ടുകള്‍ കൊണ്ടുപോകാന്‍ ശ്രമിച്ച യാത്രക്കാരനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി. യാത്രക്കാരനില്‍ നിന്ന് 4.10 ലക്ഷം രൂപയുടെ വിദേശ കറന്‍സി നോട്ടുകള്‍ പിടിച്ചെടുത്തു. കാസര്‍കോട് സ്വദേശി അബ്ദുള്‍ റസാഖാ(50)ണ് പിടിയിലായത്. ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന നടത്തവേയാണ് വിദേശ കറന്‍സി കണ്ടെത്തിയത്.

ഇടക്കാല പ്രസിഡന്‍റ് സോണിയ, സ്ഥിരം പ്രസിഡന്‍റ് പ്രിയങ്ക; സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ വേണം; ശശി തരൂര്‍ഇടക്കാല പ്രസിഡന്‍റ് സോണിയ, സ്ഥിരം പ്രസിഡന്‍റ് പ്രിയങ്ക; സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ വേണം; ശശി തരൂര്‍

mangalore-airport-1

മംഗളൂരുവില്‍നിന്ന് ദുബായിലേക്ക് പോകാനിരുന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു റസാഖ്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇയാളുടെ വസ്ത്രങ്ങളും ദേഹവും പരിശോധിക്കുകയായിരുന്നു. അടിവസ്ത്രത്തിലെ പോക്കറ്റുകളില്‍ ഒളിപ്പിച്ചുവച്ച നിലയിലാണ് കറന്‍സികള്‍ കണ്ടെത്തിയത്. സൗദി റിയാലുകളും യു.എ.ഇ ദിര്‍ഹമും ആണ് കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണത്തിനായി യാത്രക്കാരനെ കസ്റ്റംസ് അധികൃതര്‍ക്ക് കൈമാറി. ഇയാളെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്.

English summary
Man arrested with foreign currency in Mangaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X