മകളെ മോദിയെ ഏല്‍പ്പിച്ച് 35 കാരന്‍ ആത്മഹത്യ ചെയ്തു
ഗാസിയാബാദ്: മകളെ ഭാവി പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ കൈകളില്‍ ഏല്‍പ്പിച്ച് 35 കാരന്‍ ആത്മഹത്യ ചെയ്തു. ഗാസിയാബാദിലെ ലോനിയിലെ ഓം പ്രകാശ് തിവാരി എന്നയാളാണ് മകളെ സംരക്ഷിക്കണമെന്ന് മോദിയോട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്.
പ്രിയപ്പെട്ട മോദിജീ, നിങ്ങള്‍ എന്തായാലും പ്രധാനമന്ത്രിയാകും. കടം കയറി വേറെ നിവൃത്തിയില്ലാതെ ഞാന്‍ ആത്മഹത്യ ചെയ്യുകയാണ്. എന്റെ മരണത്തിന് ശേഷം എന്റെ മകളെ സംരക്ഷിക്കണമെന്ന് അങ്ങയോട് അഭ്യര്‍ഥിക്കുകയാണ് - ഓം പ്രകാശ് തിവാരിയുടെ ആത്മഹത്യ കുറിപ്പിലെ വാചകങ്ങളാണ് ഇത്. ബി ജെ പി നേതാവ് പ്രധാനമന്ത്രിയാകും എന്ന വിശ്വാസത്തിലാണ് ഓം പ്രകാശ്.

കടം കൂടിയതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നത് എന്നും മറ്റാരും തന്റെ മരണത്തിന് ഉത്തരവാദികളല്ല എന്നും ഓം പ്രകാശ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓം പ്രകാശിന്റെ കുടുംബം സാമ്പത്തിക പ്രയാസങ്ങളിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.
കടം വീട്ടാന്‍ ഒരു വഴിയും കാണാത്തതിനാലാണത്രെ ഇയാള്‍ ആത്മഹത്യ ചെയ്തത്. മസൂറിയില്‍ വെച്ചാണ് ഇയാള്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഓം പ്രകാശിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.












Click it and Unblock the Notifications