കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിനെ കൂട്ടബലാല്‍സംഗം ചെയ്തു; അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ 36കാരനെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്തു. നവി മുംബൈയിലെ വാഷിയാണ് സംഭവം. ഇയാളുടെ ആന്തരിക അവയവങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. യുവാവിനെ പിടികൂടിയ സംഘം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

28

ഇയാളുടെ മലദ്വാരത്തില്‍ ദണ്ഡും ചിരട്ടയും കയറ്റിയും പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച യുവാവിന്റെ ആന്തരിക അവയവങ്ങള്‍ക്ക് സാരമായി പരിക്കേറ്റു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. യുവാവ് ഏറെ കഷ്ടപ്പെട്ട് റോഡിലെത്തിയ ശേഷം ബോധരഹിതനായി വീഴുകയായിരുന്നു. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

ചരിത്ര മാറ്റത്തിന് സൗദി; വിദേശ വനിതകള്‍ക്ക് പര്‍ദ വേണ്ട, ടൂറിസ്റ്റുകള്‍ക്ക് മദ്യം കിട്ടുമോ? മറുപടി..ചരിത്ര മാറ്റത്തിന് സൗദി; വിദേശ വനിതകള്‍ക്ക് പര്‍ദ വേണ്ട, ടൂറിസ്റ്റുകള്‍ക്ക് മദ്യം കിട്ടുമോ? മറുപടി..

വാഷി പോലീസ് സംഭവത്തെ കുറിച്ച് അന്വേഷമം ആരംഭിച്ചു. 25-30 വയസ് തോന്നിക്കുന്ന സംഘമാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. മയക്കുമരുന്നിന് അടിമകളായ യുവാക്കളാണ് അക്രമികളെന്ന് പോലീസ് സംശയിക്കുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377 (പ്രകൃതി വിരുദ്ധ പീഡനം), 34 വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണം ശക്തിപ്പെടുത്തിയെന്നും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു. അക്രമം നടന്ന പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.

English summary
man assaulted by five in Vashi; undergoes surgery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X