കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവഞ്ചേഴ്സ് കാണാനെത്തിയ യുവാവ് ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നിന്നില്ല', ആൾക്കൂട്ടം മർദ്ദിച്ചു

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ദേശീയ ഗാനം ചൊല്ലുമ്പോള്‍ തിയറ്ററില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ വിസ്സമ്മതിച്ചതിന് 29കാരനായ യുവാവിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ഓസ്ട്രേലിയയിൽ നിന്നും ബെംഗളൂരുവിൽ എത്തിയ ജിതിൻ എന്ന സൗണ്ട് എഞ്ചിനീയറാണ് അറസ്റ്റിലായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം എന്ന സിനിമ കാണുന്നതിനിടെ ഐനോക്‌സ് തിയറ്ററിലാണ് സംഭവം.

അറസ്റ്റിലായ അന്ന് തന്നെ ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ദേശീയ ഗാനം ചൊല്ലുന്നതിനിടെ താന്‍ എഴുന്നേറ്റ് നിന്നില്ലെന്നും ഇതേ തുടര്‍ന്ന് ചിലര്‍ തന്നെ മര്‍ദ്ദിച്ചെന്നും താന്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും അവര്‍ തന്നെ മര്‍ദ്ദനം തുടരുകയും പൊലീസിനെ ഏല്‍പ്പിക്കുകയും ചെയ്തതായും ജിതിന്‍ പറയുന്നു.

എന്‍ഡിഎ ചിതറും!! സഖ്യകക്ഷികളെ കാത്തിരിക്കുന്നത് കൂട്ടത്തോല്‍വി, കണക്കുകള്‍ പറയുന്നത്എന്‍ഡിഎ ചിതറും!! സഖ്യകക്ഷികളെ കാത്തിരിക്കുന്നത് കൂട്ടത്തോല്‍വി, കണക്കുകള്‍ പറയുന്നത്

national anthem

സഞ്ജയ് നഗറിലെ താമസക്കാരനായ ജിതിന്‍ സിനിമ ഷൂട്ടിംഗിന്റെ ഭാഗമായി ആസ്‌ട്രേലിയയിലേക്ക് പോയിരിക്കുകയാണ് ഇപ്പോള്‍. ഐനോക്‌സ് തിയറ്ററില്‍ ദേശീയ ഗാനം ചൊല്ലുന്നതിനിടെ തനിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായതായി ജിതിന്‍ ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ പൊലീസിന്റെ വിശദീകരണമനുസരിച്ച് ദേശീയ ഗാനത്തിനിടെ എഴുന്നേറ്റ് നില്‍ക്കാത്തതിനെ തുടര്‍ന്ന് തിയറ്ററില്‍ ജിതിനും അടുത്ത സീറ്റിലുള്ള സുരേഷ് എന്നയാളും തമ്മില്‍ വാക് തര്‍ക്കമുണ്ടായതായും ഇവരുടെ തര്‍ക്കം ശല്യമായപ്പോള്‍ ബാക്കിയുള്ളവര്‍ തിയറ്ററില്‍ നിന്നും പുറത്തു പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുരേഷിനെതിരെ ജിതിന്‍ വ്യക്തിപരമായ അധിക്ഷേപം നടത്തിയതിനെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തത്.

പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷ്ണല്‍ ഹോണേഴ്‌സ് ആക്ര് പ്രകാരം കേസെടുത്ത ജിതിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇതിനെ തുടര്‍ന്നാണ് ജിതിന്‍ സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം പങ്കുവെച്ചത്. തനിക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ കൂടെ നില്‍ക്കാത്ത മള്‍ട്ടിപ്ലെക്‌സിനെതിരെയും ജിതിന്‍ പരാതി ഉയര്‍ത്തി.

2016ലാണ് സുപ്രീംകോടതി തിയറ്ററില്‍ ദേശീയ ഗാനത്തിനിടെ എഴുന്നേറ്റ് നില്‍ക്കണമെന്ന് നിര്‍ബന്ധമാക്കി ഉത്തരവ് പുറത്തു വിട്ടത്. എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം ഈ ഉത്തരവില്‍ നിര്‍ബന്ധിതമല്ലെന്ന ഭേദഗതി വരുത്തുകയും ചെയ്തു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Man attacked in bengaluru theatre for not standing up during national anthem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X