കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്ണാ ഹസാരയുടെ ഓഫീസിനുമുന്നില്‍ യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: ബാലു എന്ന യുവാവ് അഴിമതി വിരുദ്ധ പോരാളിയും ഗാന്ധിയനുമായ അണ്ണാ ഹസാരയുടെ ഓഫീസിനുള്ളില്‍വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മഹാരാഷ്ട്രയിലെ റാലേഗാന്‍ സിന്ധിയിലുള്ള അണ്ണാ ഹസാരയുടെ ഓഫീസിലാണ് കര്‍ഷകനായ ബാലു ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഓഫീസിനുള്ളില്‍വെച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. എങ്ങനെയാണ് ഇയാള്‍ ഓഫീസിനുള്ളില്‍ എത്തിയതെന്ന് വ്യക്തമല്ല. അണ്ണാ ഹസാരെയുടെ അനുയായികള്‍ ഗുരുതരമായ നിലയില്‍ ഇയാളെ ഓഫീസിനുള്ളില്‍വെച്ച് കണ്ടെത്തുകയായിരുന്നു.

anna-hazare

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതു കൊണ്ട് ബാലുവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് പോലീസ് വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പറയുന്നു. സര്‍ക്കാരിന്റെ നടപടിയില്‍ ഇയാല്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു.

അണ്ണാ ഹസാരെയുടെ ജന്മദേശമാണ് മഹാരാഷ്ട്രയിലെ റാലേഗാന്‍ സിന്ധി. ആത്മഹത്യ ചെയ്യുന്നത് ഒന്നിനും ഒരു പരിഹാരമല്ലെന്നാണ് അണ്ണാ ഹസാരെ ഇതിനോട് പ്രതികരിച്ചത്. സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടിയെ കോടതിയില്‍ വെച്ച് നേരിടുമെന്നും ഹസാരെ പറഞ്ഞു.

English summary
A man allegedly tried to commit suicide inside social activist Anna Hazare's office in Ralegan Siddhi in Maharashtra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X