ആംബുലൻസിലും രക്ഷയില്ല; രോഗിയോട് ആംബുലൻസ് ജീവനക്കാരൻ ചെയ്തത് !!! ; ഭർത്താവ് ഒന്നും അറിഞ്ഞില്ല...
കർണാടക സ്വദേശിയായ സിദ്ധരാജുവാണ് അറസ്റ്റിലായത്. അബോധാവസ്ഥയിലായിരുന്ന രോഗിയെ ഇയാൾ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു
ബെംഗളൂരു: ബോധംകെട്ട് വീണ യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് ഇടെ ആംബുലന്‍സ് ജീവനക്കാരന്‍ പീഡിപ്പിച്ചു. 42 വയസ്സുള്ള സ്ത്രീ, വീട്ടില്‍ ജോലികള്‍ ചെയ്യുന്നതിന് ഇടേയാണ് ബോധംകെട്ട് വീണു. ഉടന്‍ തന്നെ ഭര്‍ത്താവ് സിദ്ധരാജു എന്നയാളുടെ ആംബുലന്‍സില്‍ ഭാര്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഭര്‍ത്താവ് ഡ്രൈവര്‍ക്ക് ഒപ്പം ആംബുലന്‍സിന്‌റെ മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു. ഈ സമയം പുറകില്‍ ബോധംകെട്ട് കിടക്കുകയായിരുന്ന യുവതിയെ ആംബുലന്‍സ് ജീവനക്കാരനായ സിദ്ധരാജു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നാണ് കേസ്. യുവാവ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പാതി ബോധത്തിലായിരുന്ന യുവതി തടയുകയായിരുന്നു.

യുവതി ഉറക്കെ കരഞ്ഞിട്ടും ആംബുലന്‍സിന്‌റെ മുന്‍സീറ്റില്‍ ഇരുന്നിരുന്ന ഭര്‍ത്താവോ ഡ്രൈവറോ ഈ സംഭവം അറിഞ്ഞിരുന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം യുവതി ബന്ധുക്കളോടും ആശുപത്രി അധികൃതരോടും വിവരം പറയുകയായിരുന്നു. ആംബുലന്‍സ് ജീവനക്കാരനായ സിദ്ധരാജു പൊലീസ് കസ്റ്റഡിയില്‍ ആണ്.












Click it and Unblock the Notifications