പിഞ്ച് കുഞ്ഞിനെ പിതാവ് ബലി നല്‍കി

സംഭവ ദിവസം പ്രതി കുഞ്ഞിനെ കുളിപ്പിച്ച് വീട്ടില്‍ നിന്നും ക്ഷേത്രത്തിലേയ്ക്ക് കൊണ്ടു പോയി. പൂജയ്ക്കായ് വേണ്ടി കുഞ്ഞിനെ കൊണ്ടു പോകുന്നു എന്നാണ് വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍ അമ്പലത്തിലെത്തിയ ശേഷം ഇയാള്‍ മഴു കൊണ്ട് കുഞ്ഞിന്റെ കഴുത്ത് വെട്ടി. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല
സംഭവത്തെത്തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. മകനെ കൊന്നതില്‍ പ്രതിയ്ക്ക് യാതൊരു പശ്ചാത്താപവും ഇല്ലെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ടി എന്‍ ത്രിപതി പറഞ്ഞു.ഉത്തര്‍ പ്രദേശില്‍ പലയിടങ്ങളിലും ഇതിന് മുന്‍പ് കുട്ടികളെ ബലി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications