കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഞ്ച് കുഞ്ഞിനെ പിതാവ് ബലി നല്‍കി

  • By Meera Balan
Google Oneindia Malayalam News

Murder
ഫൈസാബാദ്: പിഞ്ച് കുഞ്ഞിനെ പിതാവ് ബലി നല്‍കി. ഉത്തര്‍ പ്രദേശിലെ ഫൈസാബാദിനടുത്ത് ബാരബന്‍കിയിലാണ് സംഭവം നടക്കുന്നത്. ഒന്‍പത് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് പിതാവ് രാജ്കുമാര്‍ ചൗരസ്യ എന്നയാള്‍ ബലി നല്‍കിയത്. വീടിടനുട്ടുള്ള ദുര്‍ഗാ ക്ഷേത്രത്തിലാണ് ബലി നടത്തിയത്. ഒക്ടോബര്‍ ഒന്‍പത് ബുധനാഴ്ചയായിരുന്നു സംഭവം.

സംഭവ ദിവസം പ്രതി കുഞ്ഞിനെ കുളിപ്പിച്ച് വീട്ടില്‍ നിന്നും ക്ഷേത്രത്തിലേയ്ക്ക് കൊണ്ടു പോയി. പൂജയ്ക്കായ് വേണ്ടി കുഞ്ഞിനെ കൊണ്ടു പോകുന്നു എന്നാണ് വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍ അമ്പലത്തിലെത്തിയ ശേഷം ഇയാള്‍ മഴു കൊണ്ട് കുഞ്ഞിന്റെ കഴുത്ത് വെട്ടി. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല

സംഭവത്തെത്തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. മകനെ കൊന്നതില്‍ പ്രതിയ്ക്ക് യാതൊരു പശ്ചാത്താപവും ഇല്ലെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ടി എന്‍ ത്രിപതി പറഞ്ഞു.ഉത്തര്‍ പ്രദേശില്‍ പലയിടങ്ങളിലും ഇതിന് മുന്‍പ് കുട്ടികളെ ബലി നല്‍കിയിട്ടുണ്ട്.

English summary
A man axed his nine-month-old son to death to please Goddess Durga in Barabanki.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X