ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം സെക്‌സിലേര്‍പ്പെട്ടു;ഭര്‍ത്താവ് പിടിയില്‍
ദില്ലി:മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടയാളെ
പോലീസ് അറസ്റ്റു ചെയതു. ദില്ലിയിലെ നിഹാല്‍ വിഹാര്‍ ഏരിയയിലാണ് ക്രൂരമായ സംഭവം നടന്നത്. സംഭവത്തിന്‍ ദില്ലി സ്വദേശി പ്രദീപ് ശര്‍മ്മയെ പോലീസ് അറസ്റ്റു ചെയ്തു. നഗരത്തില്‍ ഓട്ടോ ഡ്രൈവറായ ഇയാള്‍ വൈകിട്ട് മദ്യപിച്ചെത്തി ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി തുടര്‍ന്ന് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഭാര്യയെ കൊലപ്പെടുത്തിയത് സ്വബോധത്തോടെയല്ലെന്നും വീട്ടു വാടക സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. പക്ഷേ കൊലപാതകത്തിനു ശേഷം സ്വന്തം പിതാവിനെ വിളിച്ച് താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നു പറഞ്ഞ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു.

രാവിലെ വീടുടമസ്ഥാനാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസെത്തിയപ്പോഴേയ്ക്കും ഇയാള്‍ സ്ഥലം വിട്ടിരുന്നു. പിന്നീട് നടന്ന തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്. ഉത്തര്‍ പ്രദേശിലേക്കു കടക്കാന്‍ ശ്രമിച്ച ഇയാളെ പോലീസ് തന്ത്രപൂര്‍വ്വമാണ് വലയിലാക്കിയത്.












Click it and Unblock the Notifications