കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ പാര്‍ട്ടിക്കിടെ യുവാവിനെ മര്‍ദ്ദിച്ചുകൊന്നു, ഒരു പാട്ട് ആളെകൊല്ലിയായത് ഇങ്ങനെയാണ്

  • By Siniya
Google Oneindia Malayalam News

മീററ്റ്: വിവാഹ പാര്‍ട്ടിക്കിടെ യുവാവിനെ മര്‍ദ്ദിച്ചു കൊന്നു. വിവാഹപാര്‍ട്ടിക്കെത്തിയ ശരണ്‍പൂര്‍ സ്വദേശി സച്ചിനെയാണ് നാലുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇതുമായി ബന്ധപ്പെട്ട് പോലിസ് കേസെടുത്തു. തിങ്കളാഴ്ച രാത്രയാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട പോലിസ് പറയുന്നത് ഇങ്ങനെ: ശരണ്‍പൂരിലെ ഒരു വീട്ടില്‍ വിവാഹ പാര്‍ട്ടിയോടനുബന്ധിച്ച് ഡാന്‍സ് പാര്‍ട്ടിയും ഉണ്ടായിരുന്നു. ഡാന്‍സിന് വേണ്ടി പാട്ട് വെക്കുന്നതിലുണ്ടായ തര്‍ക്കം തല്ലിലേക്ക് കലാശിക്കുകയായിരുന്നു.

-marriage

തുടര്‍ന്നു കൊണ്ടിരിക്കുന്ന പാട്ട് നിര്‍ത്തി വേറെ പാട്ട് വെക്കാനായിരുന്നു ഇവിടെ എത്തിയ സച്ചിന്റെ നിര്‍ദ്ദേശം. എന്നാല്‍ പാടികൊണ്ടിരിക്കുന്ന പാട്ട് തന്നെ തുടരണമെന്ന് മറ്റൊരു ഗസ്റ്റും ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.

തുടര്‍ന്ന് മനോജിന്റെ മറ്റു മുന്നു സുഹൃത്തുക്കള്‍ ചേര്‍ന്ന് സച്ചിനെ ഇരുമ്പ് ദണ്ഡുക്കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അബോധാവസ്ഥയിലായ സച്ചിനെ അവിടെ ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാലുപേരെയും കസ്റ്റിഡിയില്‍ എടുത്തു ചോദ്യം ചെയ്തു വരികയാണ്.

English summary
Man beaten to death on dance floor over song choice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X