കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെയും ദേശീയ ഗാനത്തെയും അറിയില്ല.. മുസ്ലീം യുവാവിന് ക്രൂരമര്‍ദനം, ഭാരത് മാതാ കീ ജയ് വിളിപ്പിച്ചു!

മോദിയെ കുറിച്ച് അറിയാത്ത യുവാവിന് ക്രൂരമര്‍ദനം

Google Oneindia Malayalam News

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയ ഗാനത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കാതിരുന്ന മുസ്ലീം യുവാവിന് തീവണ്ടിയില്‍ വച്ച് ക്രൂരമര്‍ദനം. ബംഗാളിലെ ഹൗറയില്‍ നിന്ന് കാലിയാച്ചക്കിലേക്കുള്ള യാത്രയിലാണ് യുവാവിന് മര്‍ദനമേറ്റത്. യാത്രയ്ക്കിടയില്‍ നാല് പേര്‍ ട്രെയിനില്‍ കയറുകയും യുവാവിന്റെ അടുത്ത വന്ന് ഇരിക്കുകയും ചെയ്തു. പിന്നാലെ തന്നെ ഇവര്‍ പല തരം ചോദ്യങ്ങള്‍ യുവാവിനോട് ചോദിക്കാന്‍ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ ഗാനം, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, എന്നിവയെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍. എന്നാല്‍ കൃത്യമായ ഉത്തരം ലഭിക്കാതിരുന്നതോടെ ഇവര്‍ യുവാവിനെ മര്‍ദിക്കുകയായിരുന്നു.

1

ഗുജറാത്ത് സ്വദേശിയായ ജമാല്‍ മോമിനാണ് മര്‍ദനമേറ്റത്. അതേസമയം ഇവര്‍ അക്രമികള്‍ തന്നെ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തതായി യുവാവ് പോലീസിനോട് പറഞ്ഞു. തനിക്ക് കുറഞ്ഞ വിദ്യാഭ്യാസമാണ് ഉള്ളതെന്നും ഇക്കാര്യങ്ങളൊന്നും അറിയില്ലെന്ന് പറഞ്ഞിട്ടും ഇവര്‍ തന്നെ മര്‍ദിക്കുകയായിരുന്നു. ആരാണ് നവാസ് ഷെരീഫ് എന്ന് വരെയുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചെന്നും ജമാല്‍ പറഞ്ഞു. അതേസമയം അക്രമികള്‍ മറ്റെന്തൊക്കെയോ ഗൂഢലക്ഷ്യങ്ങള്‍ വച്ചാണ് വന്നത്. ഇവര്‍ സീറ്റ് മാറിയിരിക്കാനാണ് ആദ്യം ആവശ്യപ്പെട്ടത്. തുടര്‍ന്ന് താന്‍ ഇതിന് തയ്യാറായതോടെ ഇവര്‍ പോകാന്‍ അനുവദിച്ചില്ല. തുടര്‍ന്നാണ് ഇവര്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയത്.

താന്‍ ചിലതിനെല്ലാം മറുപടി നല്‍കിയെങ്കിലും മോദിയെ കുറിച്ചും ദേശീയഗാനത്തെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ അറിയില്ലായിരുന്നു. ഇവര്‍ തന്റെ കുടുംബത്തെയും മതത്തെയും അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നും മര്‍ദിക്കുകയും ചെയ്‌തെന്ന് ജമാല്‍ വ്യക്തമാക്കി. അതേസമയം തന്നെ കൊണ്ട് ഇവര്‍ നിര്‍ബന്ധിപ്പിച്ച് ഭാരത് മാതാ കീ ജയ് എന്ന് പറയിപ്പിക്കുകയും ചെയ്തു. എന്നാല്‍ ട്രെയിനില്‍ ഉണ്ടായിരുന്ന ആരും ഇതിനെതിര ഒന്നും പ്രതികരിച്ചില്ല. ജമാലിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ബംഗ്ലാ സംസ്‌കൃതി മഞ്ച് എന്ന സംഘടന ഇയാളുടെ വീട്ടിലെത്തി പോലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. അക്രമികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.

ബിജെപി അടിമുടി മാറുന്നു; സംസ്ഥാന അധ്യക്ഷനാകാന്‍ ഇവര്‍... ചര്‍ച്ച മുറുകി, ആര്‍എസ്എസ് ഇടപെടല്‍!!ബിജെപി അടിമുടി മാറുന്നു; സംസ്ഥാന അധ്യക്ഷനാകാന്‍ ഇവര്‍... ചര്‍ച്ച മുറുകി, ആര്‍എസ്എസ് ഇടപെടല്‍!!

2019ലും മോദി തരംഗം തന്നെയെന്ന് സര്‍വേ റിപ്പോര്‍ട്ട്2019ലും മോദി തരംഗം തന്നെയെന്ന് സര്‍വേ റിപ്പോര്‍ട്ട്

English summary
Man beaten in train for failing to answer queries on PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X