കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചത്ത പശുവിനെ വീടിനുള്ളില്‍ വെച്ചെന്ന് ആരോപണം,ഗൃഹനാഥനെ മര്‍ദ്ദിച്ചു!!വീടിന് തീയിട്ടു!!!

പോലീസെത്തി ഗൃഹനാഥനെ രക്ഷിച്ചു

Google Oneindia Malayalam News

റാഞ്ചി: ചത്ത പശുവിനെ വീടിനുള്ളില്‍ സൂക്ഷിച്ചുവെന്നാരോപിച്ച് റാഞ്ചിയില്‍ വീടിനു നേരെ തീയിട്ടു. ക്ഷുഭിതരായ ജനക്കൂട്ടം ഗൃഹനാഥനെ മര്‍ദ്ദിച്ചവശനാക്കി. റാഞ്ചിയിലെ ദിയോരി പ്രവിശ്യയിലുള്ള ഹതിയാതാന്‍ഡ് എന്ന ഗ്രാമത്തിലാണ് സംഭവം. ഗൃഹനാഥനായ ഉസ്മാന്‍ അന്‍സാരി ആണ് ആക്രമിക്കപ്പെട്ടത്. ചത്ത പശുവിന്റെ അവശിഷ്ടം വീടിനു സമീപം കണ്ടെത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം.

അന്‍സാരിയെ മര്‍ദ്ദിച്ച ശേഷം ജനക്കൂട്ടം വീടിന് തീയും വെച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഗൃഹനാഥനെ മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു. അന്‍സാരിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ച പോലീസിനെയും ജനക്കൂട്ടം തടഞ്ഞു.

അന്‍സാരിയെയും കുടുംബത്തെയും ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും തങ്ങള്‍ രക്ഷിച്ചതായി പോലീസ് പറഞ്ഞു. ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ച പോലീസിനു നേരെ ജനക്കൂട്ടം കല്ലെറിഞ്ഞെന്നും ആകാശത്തിലേക്ക് വെടിവെച്ച ശേഷമാണ് അന്തരീക്ഷം ശാന്തമാക്കിയതെന്നും ത്ധാര്‍ഖണ്ഡ് പോലീസ് വക്താവ് ആര്‍കെ മല്ലിക് അറിയിച്ചു. 50 തോളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.

English summary
In Jharkhand, man beaten up, his house set on fire after dead cow found outside
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X