ഡ്രൈവറെ പൊലീസുകാര്‍ കൊള്ളയടിച്ചു
മുംബൈ: കള്ളന്‍മാരില്‍ നിന്ന് രക്ഷതേടാന്‍ പൊലീസിനെ ആശ്രയിക്കാം. പക്ഷേ പൊലീസുകാര്‍ തന്നെ നല്ല ഒന്നാംതരം കള്ളന്‍മാരായാലോ? മുംബൈയില്‍ സ്വകാര്യ വാഹനത്തിന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തി നാല് പൊലീസുകാര്‍ തട്ടിയെടുത്തത് 25000 രൂപ. മദന്‍ വര്‍മ്മ(30) എന്ന ഇന്നോവ കാര്‍ ഡ്രൈവറെയാണ് പൊലീസ് പിന്തുടര്‍ന്ന് കൊള്ളയടിച്ചത്. നാല് പൊലീസുകാരേയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.
മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ ആണ് സംഭവം. കാറില്‍ ലഹരി വസ്തുക്കള്‍ കടത്തുന്നെന്ന് ആരോപിച്ചാണ് പൊലീസ് സംഘം മദന്‍ വര്‍മ്മയെ ഒരു ഇന്നോവ കാറില്‍ പിന്തുടര്‍ന്നത്. കാറില്‍ ഒന്നും ഒളിപ്പിച്ചിട്ടില്ലെന്ന് പൊലീസിനോട് പറഞ്ഞെങ്കിലും വിശ്വസിയ്ക്കാന്‍ അവര്‍ തയ്യാറായില്ല. തങ്ങളുടെ കൈവശമുള്ള ലഹരിപ്പൊതി കാറില്‍ നിന്ന് പിടിച്ചെടുത്തതാണെന്ന് വരുത്തിത്തീര്‍ക്കുമെന്നും പൊലീസുകാര്‍ ഭീഷണിപ്പെടുത്തി.

പഴ്‌സില്‍ കാശ് കുറവായതിനാല്‍ ഡ്രൈവറോട് എടിഎമ്മില്‍ നിന്ന് പണമെടുത്ത് നല്‍കാനും ആവശ്യപ്പെട്ടു. 25000 രൂപ ഇത്തരത്തില്‍ തട്ടിയെടുത്ത് പൊലീസ് മുങ്ങി. കാറിന്റെ നമ്പര്‍ അറിയാമായിരുന്നതിനാല്‍ വര്‍മ്മയ്ക്ക് പൊലീസിന്റെ സഹായം തേടാനും കള്ളന്‍മാരായ പൊലീസുകാരെ പിടികൂടാനും കഴിഞ്ഞു.വസായ് ട്രാഫിക് സ്റ്റേഷനിലെ രാജു ഷേഖ്, സുരേഷ് റാത്തോഡ്, ജിതേന്ദ്ര ചോഗിള്‍ എന്നീ കോണ്‍സ്റ്റബിള്‍മാരാണ് അറസ്റ്റിലായത്. ഇവര്‍ മുന്‍പും ഇത്തരത്തില്‍ പണം തട്ടിയെടുത്തിരുന്നതായി സമ്മതിച്ചിട്ടുണ്ട്.












Click it and Unblock the Notifications