കാര്‍ അപകടം;പെണ്‍കുട്ടിയെ യുവാവ് കൈയ്യേറ്റം ചെയ്തു

സെപ്റ്റംബര്‍ 26 വ്യാഴാഴ്ച ചണ്ഡിഗഡിലെ ഒരു വ്യാപാര കേന്ദ്രത്തില്‍ ചെറിയൊകു കാര്‍ അപകടം ഉണ്ടായി. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്നത് ഒരു പെണ്‍കുട്ടിയാണ്. അപകടം ഉണ്ടാക്കിയതിന്റെ പേരില്‍ പെണ്‍കുട്ടിയെ മറ്റൊരു കാറിലുണ്ടായിരുന്ന യുവാവ് നടുറോഡിലിട്ട് പൊതിരെ തല്ലി. ബാറ്റ് കൊണ്ട് പെണ്‍കുട്ടിയെ തലങ്ങും വിലങ്ങും തല്ലുകയായിരുന്നു ഇയാള്‍.
കാറില്‍ നിന്ന് യുവതിയെ വലിച്ചിറക്കി മീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ചു. കൈയ്ക്കും കാലിനും പരുക്കേറ്റ യുവതി സഹായത്തിനായി നിലവിളിച്ചെങ്കിലും ആളുകളെല്ലാം കാഴ്ചക്കായി നില്‍ക്കുകയാണ് ഉണ്ടായത്.
പെണ്‍കുട്ടിയെ കൈയ്യേറ്റം ചെയ്തയാളൊടൊപ്പം രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ പോലും പെണ്‍കുട്ടിയെ മര്‍ദ്ദിയ്ക്കുന്നത് തടയാന്‍ ശ്രമിച്ചില്ല. തന്റെ കലിയടങ്ങും വരെ പെണ്‍കുട്ടിയെ തല്ലിയ ശേഷം യുവാവും സുഹൃത്തുക്കളും കാറില്‍ കയറി പാഞ്ഞു.
പൊലീസെത്തി വിവരങ്ങള്‍ അന്വേഷിയ്ക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നവരില്‍ പെണ്‍കുട്ടിയടക്കം ഒരാള്‍ക്ക് പോലും അക്രമിയുടെ കാറിന്റെ നമ്പര്‍ അറിയില്ലായിരുന്നു. പെണ്‍കുട്ടിയെ പൊലീസ് ആശുപത്രിയിലാക്കി. എത്രയും വേഗം കേസില്‍ കുറ്റക്കാരായവരെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications