ഭാര്യയെ കൊലപ്പെടുത്തി, തല അറുത്തെടുത്തു, ഒരു കൈയ്യിൽ തലയും മറു കൈയ്യിൽ കത്തിയുമായി റോഡിലൂടെ നടത്തം!
വിജയവാഡ: ദാമ്പത്യ ജീവിതത്തിൽ പലപ്പോഴും വഴക്കുകളും പരിഭവങ്ങളും ഉണ്ടാകാറുണ്ട്. അടുതത്ത കാലത്തായി വിവാഹമോചനത്തിന്റെ എണ്ണവും കൂടി വരുന്നുണ്ട്. എന്നാൽ അതിനപ്പുറത്തേക്ക് അക്രമങ്ങളും ഇപ്പോൾ കണ്ടു വരുന്നുണ്ട്. സംശയങ്ങളുടെ പേരിൽ പറഞ്ഞ് തീർക്കേണ്ട പ്രശ്നങ്ങൾകക് പോലും രക്തമൊഴുകുന്ന കാഴ്ചയാണ് കണ്ടു വരുന്നത്.
ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നിന്നും ഇത്തരത്തിലുള്ള ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ഗാർഹിക പീഡന്തതിനൊടുവിൽ ഭാര്യ നേരിടേണ്ടി വന്നത് ഞെട്ടിക്കുന്ന ക്രൂരതയാണ്. പല കൊലപാതക വാർത്തകളും പുറത്ത് വരുന്നുണ്ടെങ്കിലും ഉത്തരത്തിൽ മൃഗീയമായ രീതിയിലുള്ള കൊലപാതകം വളരെ കുറവാണ്. വിജയവാഡയിൽ സംഭവിച്ചത്...

ഭാര്യയുടെ തലയറുത്തു
കുടുംബ വഴിക്കിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ കഴുത്ത് അറത്തെന്ന വാർത്തയാണ് പുറത്ത് വരുന്നത്. കഴുത്ത് അറത്ത് കൊസപ്പെടുത്തുകമാത്രമല്ല. ഒരു കയ്യിൽ തലയും മറുകൈയിയ്ൽ കത്തിയുമായി റോഡിലൂടെ ഭർത്താവ് നടക്കുകയും ചെയ്തിട്ടുണ്ട്.

ആദ്യം കൊലപ്പെടുത്തി പിന്നെ തലയറുത്തു
സത്യനാരായണപുരം പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പ്രദീപ് കുമാർ എന്ന യുവാവാണ് ഇരുപത്തിമൂന്ന്കാരിയായ ഭാര്യ മണിക്രാന്തിയുടെ തലയറുത്തെടുത്തത്. വീടിന് സമീപത്ത് വെച്ച് ഭാര്യയെ കൊന്നു. അതിനു ശേഷം തലയറുത്ത് മറ്റുകയായിരുന്നു.

അറുത്തെടുത്ത തല കനാലിലേക്ക് എറിഞ്ഞു
തലവെട്ടിമറ്റിയതിന് ശേഷം കൈയ്യിൽ ഭാര്യയുടെ തലയും മറുകയ്യിൽ കത്തിയുമായി തെരുവിലൂടെ നടക്കുകയായിരുന്നു പ്രദീപ് കുമാർ. തുടർന്ന് ഭാര്യയയുടെ അറുത്തെടുത്ത തല ഇയാൾ കനാലിലേക്ക് എറിഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.

തല കണ്ടെത്താനുള്ള ശ്രമം
തല കനാലിലേക്ക് എറിഞ്ഞതിന് ശേഷം ഇയാൾ പോലീസിന് കീഴടങ്ങുകയായിരുന്നു. മണി കാത്രിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മണികാന്ത്രിയുടെ തല കനാലിൽ നിന്ന് കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ക്രൂര സംഭവം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് അയൽവാസികളും നാട്ടുകാരും.

ഗാർഹിക പീഡനം
അഞ്ച് വർഷം മുമ്പാണ് പ്രദീപ് കുമാറിന്റെയും മണിക്രാന്തിയുടെയും വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. വിവാഹത്തിന് ശേഷം മിക്കപ്പോഴും ഇരുവരും തമ്മിൽ വഴക്കാണെന്ന് പോലീസ് പറയുന്നു. ഇതിന് മുമ്പ് മണിക്രാന്തിയുടെ ഗാർഹിക പീഡന പരാതിയെ തുടർന്ന് പ്രദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ അടുത്തകാലത്താണ് ജാമ്യം ലഭിച്ചത്. ഇതിന് ശേഷമാണ് ക്രൂര കൊലപാതകം നടന്നത്.












Click it and Unblock the Notifications