Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് ഭാര്യയെ കണ്ടത് നഗ്നയായി കാമുകന്റെ കൂടെ കട്ടിലില്‍...പിന്നെ സംഭവിച്ചത്..!! ഞെട്ടിക്കും !!

ഭാര്യയെ കാമുകന്റെ കൂടെ കണ്ട ഭര്‍ത്താവ് ചെയ്തത് അതിക്രൂരത..

ഭോപ്പാല്‍: അവിഹിത ബന്ധം കയ്യോടെ പിടികൂടിയ ഭാര്യയോട് ഭര്‍ത്താവ് ചെയ്തത് അറിഞ്ഞാല്‍ ഞെട്ടിപ്പോകും. മധ്യപ്രദേശിലെ ധരേലിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങറിയത്.

കാമുകന്റെ കൂടെ കട്ടിലില്‍ പിടിക്കപ്പെട്ട ഭാര്യയുടെ തലയറുക്കുകയാണ് കൃഷിക്കാരനായ ഭര്‍ത്താവ് ചെയ്തത്. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും കാമുകനുമായി അവിഹിത ബന്ധം തുടര്‍ന്നതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്.

കൊലപാതകി കർഷകൻ

നാരായണ്‍ സിംഗ് എന്ന മുപ്പത്തിയെട്ടുകാരനാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഇയാളുടെ ഭാര്യ ഇരുപത്തെട്ടുകാരിയായ സരിതയാണ് കൊല്ലപ്പെട്ടത്. നാരായണ്‍ സിംഗ് ഒരു കര്‍ഷകനാണ്.

തല വെട്ടിയെടുത്തു

വീട്ടില്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ നാരായണ്‍ സിംഗ് കണ്ടത് ഭാര്യ കട്ടിലില്‍ തന്റെ പാടത്തെ പണിക്കാരനൊപ്പം കിടക്കുന്നതാണ്. അരിശം മൂത്ത നാരായണ്‍ സിംഗ് കയ്യിലുണ്ടായിരുന്ന അരിവാള്‍ ഉപയോഗിച്ച് സരിതയുടെ തല വെട്ടുകയായിരുന്നു.

തലയുമായി സ്റ്റേഷനിൽ

ഭാര്യയുടെ തലയുമായി അഞ്ച് മൈലുകളോളം ഇയാള്‍ ഗ്രാമത്തില്‍ ഭീതി പരത്തി നടന്നു. സംഭവത്തിന് സാക്ഷികളായ നാട്ടുകാരണ് വിവരം പൊലീസില്‍ അറിയിച്ചത്. പക്ഷേ അപ്പോഴേക്കും തലയുമായി ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയിരുന്നു.

ഭാര്യ നിരീക്ഷണത്തിൽ

സരിതയെ ഒരുതവണ മറ്റൊരു കൃഷിക്കാരന്റെ വീട്ടില്‍ നിന്നും നാരായണ്‍ സിംഗ് പിടികൂടിയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് ശേഷം അയാള്‍ ഭാര്യയെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു.

മുൻപും പിടികൂടി

നേരത്തെ രണ്ട് തവണ ഇത്തരത്തില്‍ സരിതയ നാരായണ്‍ സിംഗ് അവിഹിത ബന്ധങ്ങള്‍ക്കിടെ പിടികൂടിയിരുന്നു. അന്ന് അയാള്‍ ഭാര്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇനി ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

' ഭാര്യ വഞ്ചിച്ചു '

എന്നാല്‍ ഭര്‍ത്താവിന്റെ മുന്നറിയിപ്പ് സരിത കണക്കിലെടുത്തില്ല. താന്‍ ഭാര്യയെ വിശ്വസിച്ചു. എന്നാല്‍ അവള്‍ തന്നെ വഞ്ചിച്ചു. അതും രണ്ട് വട്ടം. അതിനാലാണ് താന്‍ സരിതയുടെ തല അറുത്തതെന്ന് നാരായണ്‍ സിംഗ് പറയുന്നു.

കസ്റ്റഡിയില്‍ വിട്ടു

പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ചെന്ന് കീഴടങ്ങിയ നാരായണ്‍ സിംഗിനെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+