Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയോട് വഴക്കിട്ടു, മകന്റെ തലവെട്ടി കൊന്നു

ഉദയ്പൂര്‍: ഭാര്യയോട് വഴക്കിട്ട ദേഷ്യം തീര്‍ക്കാനായി 27 കാരന്‍ മകന്റെ തലവെട്ടി കൊലപ്പെടുത്തി. രാജസ്ഥാനിലെ ഉദയ്പൂരിനടുത്ത നയീ പ്രദേശാത്താണ് സംഭവം. മകനെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടു. ആറ് വയസ്സുള്ള മകന്‍ പ്രകാശാണ് കൊല്ലപ്പെട്ടത്.

ചോട്ടി ഒധാരി ഗ്രാമത്തിലെ ചമന്‍ ഗമേതി എന്ന 27 കാരനാണ് മദ്യലഹരിയില്‍ മകനെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച ഇയാളും ഭാര്യയും തമ്മില്‍ വഴക്കുണ്ടായിരുന്നത്രെ. വഴക്കിനൊടുവില്‍ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി. തിങ്കളാഴ്ച ചമന്‍ ഭാര്യയുടെ വീട്ടിലെത്തി കൂടെ വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ വഴങ്ങിയില്ല.

rajasthan

മകളെ ചമന്റെ ഒപ്പം അയക്കാന്‍ പറ്റില്ലെന്ന് ഭാര്യയുടെ മാതാപിതാക്കളും ഇയാളോട് പറഞ്ഞു. ഇവര്‍തമ്മിലും വഴക്കുണ്ടായി. തുടര്‍ന്ന് മദ്യപിച്ച് അബോധാവസ്ഥയില്‍ വീട്ടിലെത്തിയ ചമന്‍ അമ്മാവനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ആറ് വയസ്സുകാരന്‍ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അമ്മാവന്‍ ഞെട്ടിയെഴുന്നേറ്റ് തടയാന്‍ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വാള്‍ ഉപയോഗിച്ചാണ് ചമന്‍ മവനെ വെട്ടിയത്. ഈ വാള്‍ പോലീസ് സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തു. ചമനെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+