Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിതമദ്യപാനം: ഭാര്യയുടെ തലവെട്ടിയെടുത്ത് ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍

ജംഷഡ്പൂര്‍: മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. മദ്യപിക്കുന്ന ആളുകള്‍ക്ക് മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെയും മദ്യപാനം ഗുരുതരമായ ബാധിക്കും. മദ്യപാനം മൂലം നശിച്ചുപോയ എത്രയെത്ര കുടുംബങ്ങളാണ് നമുക്കുചുറ്റുമുള്ളത്. എന്നാല്‍ പുരുഷന്മാര്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്ന കാഴ്ചകളാണ് പൊതുവേ കാണാറുള്ളത്. അപ്പോള്‍ സ്ത്രീകള്‍ മദ്യപിച്ച് പ്രശ്‌നക്കാരായാല്‍ എങ്ങനെയിരിക്കും.

മദ്യപിച്ച് കുടുംബത്തിന്റെ സമാധാനം നശിപ്പിച്ച ഭാര്യയെ കഴുത്ത് വെട്ടി കൊലപ്പെടുത്തിയിരിക്കുകയാണ് ജംഷഡ്പൂരില്‍ ഒരാള്‍. മഴു കൊണ്ട് കഴുത്ത് വെട്ടി വേറെയാക്കിയതിന് ശേഷം ഇയാള്‍ പോലീസില്‍ കീഴടങ്ങി. സി ആര്‍ പി എഫില്‍ കീഴടങ്ങിയ ഇയാളെ പിന്നീട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഭാര്യയുടെ തലയും കൊല്ലാനുപയോഗിച്ച മഴുവും കൊണ്ടാണ് ഇയാൾ പോലീസിൽ കീഴടങ്ങാനെത്തിയത്.

murder

റിന്തു കര്‍മാകാര്‍ എന്ന 55 കാരനാണ് ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം പോലീസിന് കീഴടങ്ങിയത്. മദ്യപിച്ച് കിടന്നുറങ്ങുകയായിരുന്ന ഭാര്യ മുന കര്‍മാകാറിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മദ്യപിച്ച് കിടന്നുറങ്ങുകയായിരുന്ന മുനയെ റിന്തു മഴു കൊണ്ട് തലക്കടിച്ചു.

അടിയേറ്റ് മുന ഉണര്‍ന്നെങ്കിലും മരിച്ചില്ല. തുടര്‍ന്ന് റിന്തു മുനയുടെ തല വെട്ടിമാറ്റുകയായിരുന്നു. തുടര്‍ന്ന് തലയുമായി പോലീസ് സ്‌റ്റേഷനിലെത്തിയ ഇയാള്‍ കുറ്റം ഏറ്റ് പറഞ്ഞ് കീഴടങ്ങുകയായിരുന്നു. ജംഷഡ് പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. റിന്തു കൊലപാതകത്തിന് ഉപയോഗിച്ച മഴുവും ഭാര്യയുടെ തലയുമായി സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്ന് ജംഷഡ്പൂര്‍ എസ് പി ശൈലേന്ദ്ര സിന്‍ഹ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+