കല്യാണം പറ്റില്ലെന്ന് പറഞ്ഞു; സെക്‌സിന് വേണ്ടി വസ്ത്രം ഉരിഞ്ഞു... കാമുകി യുവാവിന്റെ ലിംഗം മുറിച്ചു

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ദില്ലി: ബലാത്സംഗത്തിന് ശ്രമിച്ച സ്വാമിയുടെ ലിംഗം പെണ്‍കുട്ടി ഛേദിച്ച വാര്‍ത്ത കേരളത്തില്‍ സൃഷ്ടിച്ച വിവാദങ്ങള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. ഇപ്പോള്‍ പെണ്‍കുട്ടി തന്നെ നിലപാട് മാറ്റിയിരിക്കുകയാണ്. എന്നാല്‍ അതിലും ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ദില്ലിയില്‍ നിന്ന് വരുന്നത്.

വിവാഹത്തിന് സമ്മതമല്ലെന്ന് പറഞ്ഞ കാമുകന്റെ ജനനേന്ദ്രിയം കാമുകി ഛേദിച്ചു. അതും രാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഇത്.

യുവതി ഒറ്റയ്ക്കായിരുന്നില്ല എന്ന പ്രത്യേകതയും ഉണ്ട്. എല്ലാത്തിനും കൂട്ടായി സഹോദരിയും ഭര്‍ത്താവും ഉണ്ടായിരുന്നു. കാമുകന്റെ ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ജനനേന്ദ്രിയത്തിന്റെ കാര്യത്തില്‍ ഇപ്പോഴും ഡോക്ടര്‍മാര്‍ക്ക് ആശങ്കയുണ്ട്.

ദില്ലിയിലെ മംഗോള്‍പുരിയില്‍

ദില്ലിയിലെ മംഗോള്‍പുരിയില്‍

ദില്ലിയിലെ മംഗോള്‍ പുരിയില്‍ ആണ് സംഭവം. 35 കാരനായ കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ചെടുത്തത് 22 വയസ്സുള്ള കാമുകി ആയിരുന്നു.

പ്രണയത്തിലായിരുന്നു, പക്ഷേ

പ്രണയത്തിലായിരുന്നു, പക്ഷേ

രണ്ട് പേരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ യുവാവിന്റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. ഇതോടെ യുവാവ് ബന്ധത്തില്‍ നിന്ന് പിറകോട്ട് പോവുകയായിരുന്നു.

തെരുവ് കച്ചവടക്കാരന്‍

തെരുവ് കച്ചവടക്കാരന്‍

തെരുവ് കച്ചവടക്കാരന്‍ ആണ് യുവാവ്. പ്രണയം മാത്രമായിരുന്നില്ല ഇവര്‍ക്കിടയില്‍. പലതവണ ശാരീരിക ബന്ധത്തിലും ഏര്‍പ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

വീട്ടിലേക്ക് വിളിച്ചുവരുത്തി

വീട്ടിലേക്ക് വിളിച്ചുവരുത്തി

കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാവ്. അപ്പോഴാണ് യുവതിയുടെ സഹോദരി യുവാവിനെ തന്റെ വീട്ടിലേക്ക് വിളിച്ചത്.

തര്‍ക്കം മൂത്തു

തര്‍ക്കം മൂത്തു

വീട്ടിലെത്തിയപ്പോള്‍ വിവാഹക്കാര്യം ആയിരുന്നു ചര്‍ച്ച. ഇത് പിന്നീട് തര്‍ക്കത്തിലേക്ക് നീണ്ടു. അതിന് ശേഷം ആണ് കാര്യങ്ങള്‍ കൈവിട്ടുപോയത്.

സെക്‌സ് ചെയ്യാന്‍ നിര്‍ബന്ധിച്ചു

സെക്‌സ് ചെയ്യാന്‍ നിര്‍ബന്ധിച്ചു

വിവാഹത്തിന് സമ്മതമല്ലെന്ന് യുവാവ് പറഞ്ഞതോടെ യുവതി കാമുകനെ സെക്‌സ് ചെയ്യാന്‍ നിര്‍ബന്ധിച്ചു. വസ്ത്രം വലിച്ചൂരി കുളിമുറിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അപ്പോഴും കാമുകന്‍ എതിര്‍ത്തു.

എതിര്‍പ്പ് ശക്തമായപ്പോള്‍

എതിര്‍പ്പ് ശക്തമായപ്പോള്‍

സെക്‌സ് ചെയ്യുന്നതിനേയും കാമുകന്‍ ശക്തമായി എതിര്‍ത്തപ്പോഴാണ് യുവതി കത്തി കൈയ്യിലെടുത്തത്. അതിന് ശേഷം ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നു. കാമുകന്‍ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി.

സഹോദരിയുടെ പിന്തുണ

സഹോദരിയുടെ പിന്തുണ

വീട്ടില്‍ വച്ച് നടന്ന സംഭവങ്ങള്‍ക്കെല്ലാം പെണ്‍കുട്ടിയുടെ സഹോദരിയും ഭര്‍ത്താവും സാക്ഷികളായിരുന്നു. എന്നാല്‍ അവര്‍ പെണ്‍കുട്ടിയെ ഇതെല്ലാം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു എന്നാണ് കാമുകന്‍ ആരോപിക്കുന്നത്.

അലറി വിളിച്ച് ഓടി

അലറി വിളിച്ച് ഓടി

വീട്ടില്‍ നിന്ന് ചോരയൊലിപ്പിച്ച് അലറി വിളിച്ചായിരുന്നു യുവാവ് പുറത്തേക്കോടിയത്. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. അപ്പോഴേക്കും ഇയാള്‍ ബോധരഹിതനായിരുന്നു.

ജീവന് ഭീഷണിയില്ല

ജീവന് ഭീഷണിയില്ല

എന്തായാലും യുവാവിന്റെ ജീവന് ഭീഷണിയൊന്നും ഇല്ല. ഇയാളെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്തി ജനനേന്ദ്രിയം തുന്നിപ്പിടിപ്പിച്ചെങ്കിലും അത് വിജയകരം ആകാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

പെണ്‍കുട്ടി മുങ്ങി

പെണ്‍കുട്ടി മുങ്ങി

സംഭവം നടന്നതിന് ശേഷം പെണ്‍കുട്ടിയും വീട്ടുകാരും സ്ഥലത്ത് നിന്ന അപ്രത്യക്ഷരായി. ഇവര്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്.

English summary
A 22-year-old woman allegedly chopped off genitals of her 35-year-old boyfriend after he refused to marry her and have physical relationship with her in outer Delhi’s Mangolpuri on Wednesday night.
Please Wait while comments are loading...