അച്ഛനില്ല..അമ്മ കിടപ്പില്‍..രണ്ട് ഇളയസഹോദരിമാരോട് മൂത്ത സഹോദരന്‍ ചെയ്യുന്നത്...!! ഞെട്ടും.. !!
സഹോദരിമാരെ പീഡിപ്പിച്ച സഹോദരന്‍ ദില്ലിയില്‍ പിടിയില്‍
ദില്ലി: രണ്ട് ഇളയ സഹോദരിമാരെ ഒരു വര്‍ഷത്തിലധികമായി പീഡിപ്പിക്കുന്ന സഹോദരന്‍ അറസ്റ്റില്‍. ദില്ലിയിലെ തിലക് നഗറിലുള്ള ഇരുപത്തിരണ്ടുകാരനാണ് അറസ്റ്റിലായത്. ഇയാളുടെ പതിനേഴും പതിമൂന്നും വയസ്സുള്ള സഹോദരിമാരാണ് സ്വന്തം സഹോദരനാല്‍ പീഡിപ്പിക്കപ്പെട്ടത്.
രണ്ട് പെണ്‍കുട്ടികളെയും ഒരു വര്‍ഷത്തിലധികമായി ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഇയാള്‍ നിരന്തരം പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ അച്ഛന്‍ നേരത്തെ മരിച്ചുപോയിരുന്നു. രോഗബാധിതയായ അമ്മ കിടപ്പിലുമാണ്. ഈ അവസരം മുതലാക്കിയാണ് ഇയാള്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്തുവന്നത്.

പെണ്‍കുട്ടികള്‍ വിവരം സുഹൃത്തിനോട് പറഞ്ഞതോടെയാണ് വാര്‍ത്ത പുറംലോകമറിയുന്നത്. സുഹൃത്തിന്റെ സാമൂഹ്യപ്രവര്‍ത്തകനായ അച്ഛന്റെ സഹായത്തോടെ പെണ്‍കുട്ടികള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. പ്രതിയായ യുവാവിനെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് പോസ്‌കോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications