കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ പ്രിയങ്കയുടെ സുരക്ഷ ഭേദിച്ച് യുവാവ് ഓടിയടുത്തു; വൈറലായി പ്രിയങ്കയുടെ പ്രതികരണം

Google Oneindia Malayalam News

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സുരക്ഷ അടുത്തിടെയാണ് കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. നേരത്തെ എസ്പിജി സുരക്ഷയുണ്ടായിരുന്ന പ്രിയങ്കക്ക് ഇസഡ് പ്ലസ് സുരക്ഷയാണ് ഇപ്പോഴുള്ളത്. സിആര്‍പിഎഫ് സൈനികരുടെ സംഘം എപ്പോഴും അവര്‍ക്കൊപ്പമുണ്ടാകും. എന്നാല്‍ ഇന്ന് ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ പ്രിയങ്കയുടെ സുരക്ഷാ വലയം ഭേദിച്ച് ഒരു യുവാവ് അവരുടെ അടുത്തേക്ക് ഓടിയടുത്തു.

ഉദ്യോഗസ്ഥരും പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളും യുവാവിനെ തടയാന്‍ അതിവേഗം കുതിച്ചു. എന്നാല്‍ ശാന്തമായിട്ടായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്...

സുരക്ഷാ വലയം ഭേദിച്ച്...

സുരക്ഷാ വലയം ഭേദിച്ച്...

കോണ്‍ഗ്രസ് 135ാം സ്ഥാപക ദിനാചരണം യുപിയിലെ ലഖ്‌നൗവിലാണ് സംഘടിപ്പിച്ചത്. പ്രിയങ്കയ്‌ക്കൊപ്പം പരിപാടിയുടെ മുന്‍നിരയില്‍ സല്‍മാന്‍ ഖുര്‍ഷിദ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമുണ്ടായിരുന്നു. ഈ വേളയിലാണ് യുവാവ് സുരക്ഷാ വലയം ഭേദിച്ച് പ്രിയങ്കയുടെ അടുത്തേക്ക് ഓടിയടുത്തത്.

 തടയേണ്ടെന്ന് പ്രിയങ്ക

തടയേണ്ടെന്ന് പ്രിയങ്ക

പ്രിയങ്കയോട് ചില കാര്യങ്ങള്‍ പറയണം എന്നാവശ്യപ്പെട്ടാണ് യുവാവ് ഓടിയെത്തിയത്. എന്നാല്‍ ഇയാളെ തടയാന്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് നേതാക്കളും ശ്രമിച്ചു. ആദ്യമൊന്ന് പരിഭ്രമിച്ച പ്രിയങ്ക എഴുന്നേല്‍ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് യുവാവിനെ തടയാന്‍ ശ്രമിച്ചവരെ പ്രിയങ്ക പിന്തിരിപ്പിച്ചു.

കൈ കൊടുത്തു പിരിഞ്ഞു

കൈ കൊടുത്തു പിരിഞ്ഞു

സിഖ് തലപ്പാവ് ധരിച്ച യുവാവാണ് ഓടിയടുത്തത്. ആരും അയാളെ തടയരുതെന്ന് പ്രിയങ്ക പറഞ്ഞു. പിന്നീട് ചേര്‍ത്ത് നിര്‍ത്തി കാര്യങ്ങള്‍ തിരക്കി. യുവാവ് ധൃതിപിടിച്ച് പല കാര്യങ്ങളും പറഞ്ഞു. ശേഷം പ്രിയങ്കയ്ക്ക് കൈ കൊടുത്തു. മറ്റു നേതാക്കള്‍ക്കും കൈക്കൊടുത്താണ് തിരിച്ചുപോന്നത്.

 അതിവേഗമാണ് പ്രചരിച്ചു

അതിവേഗമാണ് പ്രചരിച്ചു

പ്രിയങ്കയുടെ പ്രതികരണത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. വീഡിയോ അതിവേഗമാണ് പ്രചരിച്ചത്. ഗാന്ധി കുടുംബത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടുത്തിടെ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുടെ കാര്‍ ആണെന്ന് കരുതി അഞ്ചംഗ കുടുംബത്തെ ദില്ലിയിലെ പ്രിയങ്കയുടെ വീട്ടിലേക്ക് ഉദ്യോഗസ്ഥര്‍ കടത്തിവിട്ടത് വിവാദമായിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവം; പുതിയ നീക്കവുമായി ദിലീപ്, ദൃശ്യം കണ്ട ശേഷം കോടതിയില്‍ ഹര്‍ജിനടി ആക്രമിക്കപ്പെട്ട സംഭവം; പുതിയ നീക്കവുമായി ദിലീപ്, ദൃശ്യം കണ്ട ശേഷം കോടതിയില്‍ ഹര്‍ജി

English summary
Man Breaks Security To Meet Priyanka Gandhi In UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X