വാതില്‍ കുത്തിത്തുറന്ന് പെണ്‍കുട്ടിയുമായി ഓടി കാമുകന്‍, അമ്മ പിന്നാലെ; വീഡിയോ വൈറല്‍
അടച്ചുപൂട്ടിയ വാതില്‍ കല്ലുകൊണ്ട് യുവാവ് കുത്തിപ്പൊളിക്കുന്നത് വീഡിയോയില്‍ കാണാം.

പ്രണയം ഒരു മനുഷ്യനെ കൊണ്ട് എന്തൊക്കെ ചെയ്യുക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. പ്രണയത്തിന്റെ ആഴം അനുസരിച്ചിരിക്കും അത്. പലപ്പോഴം പ്രണയം വിജയികരമാവുക എന്നത് എളുപ്പമല്ല. പലപ്പോഴും വീട്ടില്‍ നിന്ന് എതിര്‍പ്പ് വരാറുണ്ട്.
അതുപോലെ സ്‌നേഹിച്ച പെണ്ണ് കൈവിട്ടുപോകുമെന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ ഒരു യുവാവ് ചെയ്ത് കൂട്ടിയ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.

അടച്ചുപൂട്ടിയ വാതില്‍ കല്ലുകൊണ്ട് കുത്തിപ്പൊളിച്ച് കാമുകൻ
അടച്ചുപൂട്ടിയ വാതില്‍ കല്ലുകൊണ്ട് യുവാവ് കുത്തിപ്പൊളിക്കുന്നത് വീഡിയോയില്‍ കാണാം. പുറത്ത് പെണ്‍കുട്ടിയുടെ അമ്മ നില്‍ക്കുന്നുണ്ട്. അവര്‍ എന്തൊക്കയോ പറയുന്നത് കാണാം. എന്നാല്‍ ഇതൊന്നും യുവാവ് കേള്‍ക്കുന്നില്ല. ഒടുവില്‍ അവന്‍ വാതില്‍ പൊളിക്കുന്നു. ഉടനെ തന്നെ ഒരു പെണ്‍കുട്ടി ബാഗുമായി ഓടുന്നു. രണ്ടുപേരും കൂടി ഓടുന്നു. പിന്നാലെ അമ്മയും..നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി വന്നുകൊണ്ടിരിക്കുന്നത്. ഭൂരിഭാഗവും ഇവരെ വിമര്‍ശിക്കൊണ്ടാണ് കമന്റ് ഇട്ടിരിക്കുന്നത്.

രക്ഷിതാക്കളെ വേദനിപ്പിച്ച് ഒരിക്കലും രക്ഷപ്പെടില്ല...
ഈ ചെറിയ പ്രായത്തില്‍ വീട്ടില്‍ നിന്നും പോയി നിങ്ങള്‍ എന്തുചെയ്യാനാണ്, വളരെ കഷ്ടം തന്നെ ഇത്എന്നാണ് ഒരാള്‍ പറഞ്ഞിരിക്കുന്നത്,
ഇപ്പോള്‍ നിങ്ങള്‍ ചെയ്ത പ്രവൃത്തിയില്‍ നിങ്ങള്‍ ദിഖിക്കുമൈന്നാണ് ഒരാള്‍ പറയുന്നത്.. രക്ഷിതാക്കളെ വേദനിപ്പിച്ച് ഒരിക്കലും നിങ്ങള്‍ക്ക് ജീവിക്കാനാവില്ലെന്നും ഒരാള്‍ പറയുന്നു.

പ്രണയദിനത്തിൽ കയ്യോടെ പൊക്കി...
നേരത്തെ ഇതുപോലെ സംഭവങ്ങൾ ഉണ്ടായിട്ടും. എന്നാൽ അതൊന്നും കാമുകനോടൊപ്പം ഒളിച്ചുപോകുന്നതിലേക്ക് എത്തിയിരുന്നില്ല. വാലന്റൈൻസ് ദിനത്തിൽ കാമനുകനൊപ്പം ഹോട്ടലിൽ പോയ മകളെ അമ്മ കയ്യോടെ പൊക്കിയ വീഡിയോ വൈറൽ ആയിരുന്നു.
പെട്ടെന്നായിരുന്നു അമ്മ വന്നത്. ഉടൻ യുവാവിനെ ഇവർ ചെരുപ്പൂരി അടിക്കുന്നു. തടയാൻ പെൺകുട്ടി ശ്രമിക്കുമ്പോള് അമ്മ കൂടുതൽ ദേഷ്യപ്പെടുന്നു. പെൺകുട്ടിയേയും അടിക്കുന്നു..

ടെറസ്സിൽ കാമുകൻ...ചെരുപ്പ് കൊണ്ട് പൊതിരെ കിട്ടി...
അതുപോലെ തന്നെ കാമുകിയെ കാണാൻ വീട്ടിൽ എത്തിയ കാമുകനെ അമ്മ കയ്യോടെ പിടിച്ചിരുന്നു. വീടിന് ടെറസിന്റെ മുകളിൽ ഇരിക്കുകയായിരുന്ന ഇവരെ പെട്ടെന്ന് എത്തിയ അമ്മ പിടികൂടുകയായിരുന്നു. പെട്ടെന്ന് ഇവർ വന്നപ്പോൾ രണ്ടുപേരും പകച്ചപോയി. ഉടൻ തന്നെ അമ്മ ചെരിപ്പ് കൊണ്ട് യുവാവിനെ അടിക്കുന്ന..ഇയാൾ അവിടെ നിന്ന് ഓടിപ്പോകുന്നു. പിന്നീട് ഇവർ പെൺകുട്ടിയെ തല്ലുകയും ചെയ്യുന്നു..സംഭവത്തിന്റെ വീഡിയോ വൈാറൽ ആയിരുന്നു.












Click it and Unblock the Notifications