കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 മക്കൾ തീപിടുത്തത്തിൽ കൊല്ലപ്പെട്ടെന്ന കള്ളക്കഥയുണ്ടാക്കി !!! ഇൻഷൂറൻസ് തുക തട്ടിയെടുത്തു

മക്കൾ തീപിടുത്തത്തില്‍ മരിച്ചെന്ന് കാട്ടിയാണ് ഇയാള്‍ 20 ലക്ഷം രൂപ എല്‍ഐസിയില്‍ നിന്ന് തട്ടി എടുത്തത്.

  • By മരിയ
Google Oneindia Malayalam News

സൂറത്ത്: മക്കള്‍ മരിച്ചെന്ന് കാട്ടി ഇന്‍ഷൂറന്‍സ് തുക തട്ടിയെടുത്ത അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. നവജാത ശിശുക്കളായിരിക്കേ തന്നെ മരിച്ചു പോയ നാല് പെണ്‍കുട്ടികളുടെ പേരിലാണ് ഇയാള്‍ ഇന്‍ഷൂറന്‍സ് പോളിസി എടുത്തിരുന്നത് . ഇവര്‍ തീപിടുത്തത്തില്‍ മരിച്ചെന്ന് കാട്ടിയാണ് ഇയാള്‍ 20 ലക്ഷം രൂപ എല്‍ഐസിയില്‍ നിന്ന് തട്ടി എടുത്തത്.

ഇതിനായി അച്ഛന്‍ ചെയ്ത കാര്യങ്ങള്‍ കേട്ടാല്‍ ഞെട്ടും...!!!

കുട്ടികള്‍ ചെറുപ്പത്തിലെ മരിച്ചു

വളരെ ചെറുപ്പത്തിലേ തന്നെ രമേശ് പട്ടേലിന്റെ പെണ്‍മക്കള്‍ മരിച്ചിരുന്നു. എന്നാല്‍ ഇവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് കാട്ടി 20 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസി ഇയാള്‍ എടുത്തിരുന്നു.

വ്യാജരേഖകള്‍ ഉണ്ടാക്കി

മക്കളുടെ ജനനസര്‍ട്ടിഫിക്കറ്റുകളും, ഫോട്ടോകളും ഇയാള്‍ കൃത്രിമമായി സംഘടിപ്പിച്ചിരുന്നു. ഇതെല്ലാം ഹാജരാക്കിയാണ് ഇന്‍ഷൂറന്‍സ് പോളിസി എടുത്തത്.

തീപിടുത്തം

വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ടാണ് ഇയാള്‍ തീപിടിത്തം ഉണ്ടാക്കിയത്. ദുരന്തത്തില്‍ 4 പെണ്‍മക്കള്‍ മരിച്ചു എന്നായിരുന്നു രമേശ് പോലീസിന് മൊഴി നല്‍കിയത്.

പന്നികളെ പിടിച്ചിട്ടു

മക്കളുടെ മൃതദേഹങ്ങളാണെന്ന് തോന്നിപ്പിയ്ക്കാന്‍ നാല് പന്നികളെ രമേശ് വീടിന് അകത്ത് ഇട്ടാണ് തീയിട്ടത്. ശക്തമായ തീപിടിത്തത്തില്‍ വീട് കത്തിച്ചാമ്പലായി.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല

തീപിടുത്തത്തില്‍ പെട്ട ശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല. അതിനാല്‍ പന്നിങ്ങകളാണ് ചത്തത് എന്ന് തിരിച്ചറിയാനായില്ല. മക്കള്‍ മരിച്ചെന്ന രേഖകള്‍ ഹാജരാക്കി രമേശ് പണവും തട്ടിയെടുത്തു.

സംശയം

പച്ചക്കറി വിറ്റ് ജീവിയ്ക്കുന്ന രമേശിന്റെ കയ്യില്‍ പതിവില്ലാതെ പണം വന്നതിനെ തുടര്‍ന്നാണ് അയല്‍വാസികല്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ചെയ്ത തട്ടിപ്പിനെ കുറിച്ച് രമേശ് വിശദീകരിച്ചത്.

English summary
To create evidence of charred bodies, he had put four pigs in the house before torching it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X