വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ കണ്ടെത്തിയില്ല ; അമ്മയെ ജീവനോടെ തീ കൊളുത്തി!!
ചെന്നൈ: വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ കണ്ടെത്തില്ല എന്ന പേരില്‍ അമ്മയെ മകന്‍ ജീവനോടെ തീ കൊളുത്തി. ചെന്നൈ അരുംമ്പാക്കം എന്ന സ്ഥലത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 40 കാരമായ അമര്‍നാഥ് പ്രസാദാണ്(40) ശശികല എന്ന യുവതിയെ കസേരയില്‍ കെട്ടിയിച്ച് തീ കൊളുത്തിയത്.
ശനിയാഴ്ച രാത്രി വീട്ടില്‍ മദ്യപ്പിച്ച് എത്തിയ യുവാവ് അമ്മയുമായി തര്‍ക്കം നടന്നിരുന്നു. പുലര്‍ച്ച അഞ്ചരയോടെ വീട്ടില്‍ നിന്നും കരച്ചില്‍ കേട്ട് എത്തിയ അയ്യല്‍ക്കാരണ് യുവതി പൊള്ളലേറ്റ് കിടക്കുന്ന കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്ച വൈകുംനേരത്തോടെ യുവതി മരിച്ചു.

മരിക്കുന്നതിന് മുന്‍പ് യുവതി മകനെതിരെ പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കുറ്റമാണ് ഇയാള്‍ക്കു നേരെ പോലീസ് ചുമത്തിയിരിക്കുന്നത്. തനിക്ക് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ കണ്ടെത്തിയില്ല എന്നായിരുന്നു ഇയാളുടെ പരാതി.
ശശികല എന്ന യുവതിയ്ക്ക് മൂന്ന് മക്കളാണുള്ളത്. മൂത്ത മകന്‍ വീട്ടില്‍ നിന്നും അകന്നാണ് താമസിക്കുന്നത്. ഒരാള്‍ 5 വര്‍ഷം മുന്‍പ് മരിച്ചു. ഇളയ മകനായ പ്രസാദിനൊപ്പമാണ് ശശികല താമസിക്കുന്നത്. കാര്‍ ഡ്രൈവറാണ് പ്രസാദ്. മദ്യപ്പിച്ച് വീട്ടില്‍ എത്തി സ്ഥിരമായി അമ്മയുമായി തര്‍ക്കം ഉണ്ടാകാറുണ്ടെന്ന് അയ്യല്‍ക്കാര്‍ പറയുന്നു.












Click it and Unblock the Notifications