വീടിന് തീപിടിച്ചു, ഉറങ്ങിക്കിടന്ന യുവാവിന് ദാരുണാന്ത്യം
കൊലാസിബ് : വീടിന് തീപിടിച്ചു, ഉറങ്ങിക്കിടന്ന യുവാവിന് ദാരുണ അന്ത്യം. 38കാരനായ യുവാവാണ് മരിച്ചത്. മിസോറാം-ആസാം അതിര്‍ത്തി പ്രദേശത്ത് ഒരു വീടിനാണ് തീപിടിച്ചത്. രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.
ഇമ്മാനുവല്‍ ലാല്‍ഹ്രുഐയ (38) എന്ന യുവാവാണ് മരിച്ചത്. സംഭവം നടക്കുമ്പോള്‍ യുവാവ് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വൈദ്യുതീകരിയ്ക്കാത്ത വീടാണ് യുവാവിന്റേത്.

വീടിനുള്ളില്‍ മെഴുകുതിരി കത്തിച്ച് വച്ചിരുന്നു. മെഴുകുതിരിയില്‍ നിന്നും വീട്ടിനുള്ളിലേയ്ക്ക് തീ പടര്‍ന്നു. യുവാവിന് രക്ഷപ്പെടാന്‍ കഴിയാത്ത വിധത്തിലേയ്ക്ക് തീപടര്‍ന്ന് പിടിച്ചിരുന്നു. നാട്ടുകാര്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. നല്ല ഉറക്കത്തിലായാതിനാലാകണം യുവാവിന് രക്ഷപ്പെടാന്‍ സാധിയ്ക്കാത്തതെന്ന് നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications