കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദിക്ക് ഫോണിലൂടെ വധഭീഷണി! രാസായുധം പ്രയോഗിച്ച് കൊല്ലും!! എന്‍സിജിക്ക് ഫോണ്‍!

  • By Desk
Google Oneindia Malayalam News

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ വീണ്ടും വധ ഭീഷണി. മോദിയെ ലക്ഷ്യം വെച്ച് മാവോവോദികളും തീവ്രവാദി സംഘടനകളും പദ്ധതികള്‍ ഒരുക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മോദിയെ രാസായുധ പ്രയോഗത്തിലൂടെ കൊലപ്പെടുത്തുമെന്ന് ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ക്ക് ഫോണ്‍ വിളി വന്നത്.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് ആർഎസ്എസ്.. ലക്ഷ്യം മുസ്ലിം സ്ത്രീകളും പള്ളികളും!!ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് ആർഎസ്എസ്.. ലക്ഷ്യം മുസ്ലിം സ്ത്രീകളും പള്ളികളും!!

തീവ്രസ്വഭാവമുള്ള സംഘടനകളും മാവോവാദികളും മോദിയെ കൊലപ്പെടുത്താനുള്ള പദ്ധതി ഒരുക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വധഭീഷണി എത്തിയത്. വിവരങ്ങള്‍ ഇങ്ങനെ

വെള്ളിയാഴ്ച

വെള്ളിയാഴ്ച

വെള്ളിയാഴ്ച 5.30 ഓടെയാണ് ദേശീയ സുരക്ഷാ ഗാര്‍ഡുകളുടെ ന്യൂഡല്‍ഹിയിലെ കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വന്നത്. നരേന്ദ്രമോദിയെ രാസായുധ പ്രയോഗത്തിലൂടെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഫോണ്‍ ഫോണ്‍ ലഭിച്ച ഉടനെ കോളര്‍ ഐഡി ട്രാക്ക് ചെയ്തതപ്പോള്‍ മുംബൈയില്‍ നിന്നാണ് ഫോണ്‍ സന്ദേശം ലഭിച്ചതെന്ന് കണ്ടെത്തി.

സിംകാര്‍ഡ്

സിംകാര്‍ഡ്

ഇതോടെ വിവരം മുംബൈ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാല്‍ക്കേശ്വര്‍ വിലാസത്തില്‍ എടുത്ത സിമ്മില്‍ നിന്നാണ് കോള്‍ വന്നതെന്ന് പോലീസ് കണ്ടെത്തി. പിന്നാലെ ഫോണിന്‍റെ ലൊക്കേഷന്‍ മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണെന്ന് കണ്ടെത്തിയതോടെ പോലീസ് അവിടേക്ക് തിരിച്ചു.

ട്രെയിനില്‍

ട്രെയിനില്‍

ഫോണിന്‍റെ ഉടമയായ കാശിനാഥ് മണ്ഡല്‍ (22) എന്ന ജാര്‍ഖണ്ഡ് സ്വദേശിയെ ഡിബി മാര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ട്രെയിനില്‍ കയറി രക്ഷപ്പെടാന്‍ ഒരുങ്ങുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ഒരു സ്വകാര്യ സുരക്ഷാ ഏജന്‍സിയിലെ സെക്യൂരിറ്റി ജീവനക്കാരാനാണ് മണ്ഡല്‍.

മുംബൈയില്‍

മുംബൈയില്‍

ഏഴ് മാസം മുന്‍പാണ് ഇയാള്‍ മുംബൈയില്‍ എത്തിയത്. സൂറത്തിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങവേയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗൂഗിളിലൂടെയാണ് ദേശീയ സുരക്ഷാ ഏജന്‍സിയുടെ നമ്പര്‍ ലഭിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

സുഹൃത്ത്

സുഹൃത്ത്

മാസങ്ങള്‍ക്ക് മുന്‍പ് തന്‍റെ സുഹൃത്ത് മാവോവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നെന്നും അതിനാല്‍ തനിക്ക് പ്രധാനമന്ത്രിയെ കാണണമെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞത്രേ.

മൊബൈല്‍

മൊബൈല്‍

ഇയാളില്‍ നിന്ന് രണ്ട് മൊബൈലുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടു. ഇയാള്‍ ഏതെങ്കിലും തീവ്രവാദി സംഘടനകളുമായി ബന്ധമുള്ള ആളാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാള്‍ വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ചില ശ്രമങ്ങള്‍ നടത്തി വരുന്നതായും പോലീസ് പറഞ്ഞതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് വര്‍ഷം

മൂന്ന് വര്‍ഷം

മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ തീവ്രവാദികളുടേയും മാവോയിസ്റ്റുകളുടേയും ഏറ്റവും വലിയ ടാര്‍ജറ്റുകളില്‍ ഒന്ന് മോദിയാണെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ നേരത്തേ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

ശക്തമായ സുരക്ഷ

ശക്തമായ സുരക്ഷ

ഇതോടെ പ്രധാനമന്ത്രിയുടെ റോഡ് ഷോകളും പൊതുപരിപാടികളും നിയന്ത്രിക്കാന്‍ ആഭ്യന്ത്രമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാന സന്ദര്‍ശനവേളകളില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ശക്തമാക്കാന്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുപരിപാടിക്കിടെ പ്രധാനമന്ത്രിയുടെ അടുത്തേക്ക് അനാവശ്യമായി ആരും കടക്കാതിരിക്കാന്‍ ക്ലോസ് പ്രൊട്ടക്ഷന്‍ ടീം എപ്പോവും പ്രധാനമന്ത്രിക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.

യുട്യൂബ് വീഡിയോയുടെ സഹായത്തോടെ സ്വന്തം പ്രസവം എടുക്കാന്‍ ശ്രമിച്ചു.. യുവതിക്ക് ദാരുണാന്ത്യംയുട്യൂബ് വീഡിയോയുടെ സഹായത്തോടെ സ്വന്തം പ്രസവം എടുക്കാന്‍ ശ്രമിച്ചു.. യുവതിക്ക് ദാരുണാന്ത്യം

പുച്ഛിച്ച് തള്ളിക്കോളൂ.. പക്ഷെ ഇതൊന്ന് കേള്‍ക്കണം.. ആരാണ് ഹനാന്‍ എന്ന്. ഷൈന്‍ ടോമിന്‍റെ കുറിപ്പ്പുച്ഛിച്ച് തള്ളിക്കോളൂ.. പക്ഷെ ഇതൊന്ന് കേള്‍ക്കണം.. ആരാണ് ഹനാന്‍ എന്ന്. ഷൈന്‍ ടോമിന്‍റെ കുറിപ്പ്

English summary
Man calls up NSG, warns of chemical attack on PM Modi,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X