കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയുടെ ചെരിപ്പെടുക്കല്‍; വിശദീകരണവുമായി പങ്കജ മുണ്ഡെ

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ അധികാരത്തിലേറും മുന്‍പുതന്നെ, ബിജെപിക്കകത്ത് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശമുന്നയിച്ച പങ്കജ മുണ്ഡെയ്‌ക്കെതിരായ വിവാദങ്ങള്‍ക്ക് അവസാനമില്ല. ഏറ്റവും ഒടുവിലായി ഇവര്‍ക്കെതിരായി ഉയര്‍ന്ന ആരോപണം വേലക്കാരനെക്കൊണ്ട് ചെരിപ്പ് എടുപ്പിച്ചു എന്നുള്ളതാണ്. കഴിഞ്ഞദിവസം ഒരു സ്വകാര്യ പരിപാടിക്കെത്തിയപ്പോഴായിരുന്നു സംഭവം.

ചളിനിറഞ്ഞ ഒരു പ്രദേശത്തുകൂടി മന്ത്രിയും പരിവാരങ്ങളും നടക്കവെ മന്ത്രിയുടെ വേലക്കാരനെന്നു തോന്നുന്നയാള്‍ പങ്കജമുണ്ഡെയുടെ ചെരിപ്പുമായി അവരെ അനുഗമിക്കുകയായിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം ചിത്രം വന്നതോടെ അവര്‍ക്കെതിരെ എതിര്‍പാര്‍ട്ടിക്കാര്‍ രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തെത്തി.

pankaja-munde

എന്നാല്‍ മാധ്യമങ്ങള്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് പങ്കജ മുണ്ഡെ പ്രതികരിച്ചു. താന്‍ ചെളിനിറഞ്ഞ പ്രദേശത്തുകൂടി കാലില്‍ ചെരിപ്പില്ലാതെ നടന്നത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. എന്നാല്‍, ഒരാള്‍ ചെരിപ്പുമായി തനിക്കൊപ്പം വന്നതുമാത്രമാണ് മാധ്യമങ്ങള്‍ ശ്രദ്ധിച്ചതും വിവാദമാക്കിയതും. യഥാര്‍ഥത്തില്‍ താന്‍ ആരോടും ചെരിപ്പെടുക്കണമെന്ന് ആജ്ഞാപിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു.

മാത്രമല്ല. ചെരിപ്പെടുത്തയാള്‍ തന്റെ ജോലിക്കാരനാണ്. അയാള്‍ സര്‍ക്കാര്‍ ജോലിക്കാരനുമല്ല. ഇതിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് അനാവശ്യമാണെന്നും പങ്കജ മുണ്ടെ പറഞ്ഞു. പങ്കജ മുണ്ഡെയുടെ പ്രവര്‍ത്തി അവരുടെ സ്വഭാവത്തെയാണ് കാണിക്കുന്നതെന്നും ജനങ്ങളെ ബഹുമാനിക്കേണ്ടതിനുപകരം ജയമാന ഭാവമാണ് പങ്കജയ്‌ക്കെന്നുമാണ് കോണ്‍ഗ്രസ് ഈ വിഷയത്തില്‍ പ്രതികരിച്ചത്.

English summary
Man Carried Her Slippers; Maharashtra Minister Pankaja Munde Explains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X