ഗര്‍ഭിണിയെ സൈക്കിളില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നിനിടെ പ്രസവിച്ചു
ഉദയ്പൂര്‍: പൂര്‍ണഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് സൈക്കിളില്‍ ആശുപത്രിയില്‍ കൊണ്ടുപോകും വഴി റോഡരികില്‍ പ്രസവിച്ചു. ഒമ്പത് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് തന്റെ സൈക്കിളില്‍ പിറകിലിരുത്തി ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതി തളര്‍ന്ന് താഴെയിറങ്ങി റോഡരികില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
പ്രസവ സമയത്ത് പ്രഥമശ്രുശ്രൂഷ നല്‍കാന്‍പോലും സമീപത്താരും ഉണ്ടായിരുന്നില്ല. ഉദയ്പൂരിലെ അംബ എന്ന ഗ്രാമത്തിലെ കോട്ര എന്നസ്ഥലത്താണ് സംഭവം നടന്നിരിക്കുന്നത്. ഈ ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്. രാജസ്ഥാനിലെ ഉള്‍ഗ്രാമങ്ങളിലെ ആരോഗ്യമേഖലയുടെയും ഗതാഗതസംവിധാനങ്ങളുടെയും ശോചനീയാവസ്ഥ തുറന്നുകാണിക്കുന്നവയാണീ സംഭവങ്ങള്‍.

ഇവിടേക്ക് മറ്റ് വാഹന സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് സൈക്കിളില്‍ കൊണ്ടുോകാന്‍ ശ്രമിച്ചത്. യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിക്കുന്നത്. കഴിഞ്ഞ ദിവസം മറ്റൊരു യുവതിയും സമാനമായ രീതിയില്‍ റോഡരികില്‍ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പൂര്‍ണഗര്‍ഭിണിയായ യുവതിയെ ബന്ധു തോളില്‍ എടുത്താണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
അടിസ്ഥാനസൗകര്യങ്ങള്‍ പോലും ലഭ്യമല്ലാത്ത ഇവിടെ ഇത്തരം സംഭവങ്ങള്‍ സ്ഥിരമാണെന്ന് നാട്ടുകാരും പറയുന്നു. ഇനിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് സാമൂഹിക പ്രവര്‍ത്തകനായ സോഹന്‍ ലാല്‍ പര്‍മറിന്റെ നേതൃത്വത്തില്‍ അധികാരികള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി മെമ്മോറാണ്ടം നല്‍കിയിരിക്കുകയാണ്.












Click it and Unblock the Notifications