വിമാനത്തില്‍ സഹയാത്രികയെ നോക്കി സ്വയംഭോഗം... വയസ്സ് 56; പണികിട്ടിയത് ഇങ്ങനെ!!!

  • By: രശ്മി നരേന്ദ്രന്‍
Subscribe to Oneindia Malayalam

ദില്ലി: പലര്‍ക്കും പല വിധത്തിലുള്ള ലൈംഗിക വൈകൃതങ്ങള്‍ ഉണ്ടാകും. ചിലര്‍ക്ക് നഗ്നത പ്രദര്‍ശനമാകും താത്പര്യം, മറ്റ് ചിലര്‍ക്ക് വേറെ ചില കാര്യങ്ങളും. എന്തായാലും തങ്ങളുടെ വൈകൃതങ്ങള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ പണികിട്ടും എന്ന് ഉറപ്പാണ്. അതിപ്പോള്‍ വിമാനത്തിലായാലും ബസ്സില്‍ ആയാലും.

ഇപ്പോള്‍ വിമാനത്തിലാണ് അത്തരം ഒരു സംഭവം നടന്നത്. ഹൈദരാബാദില്‍ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍.

അടുത്തിരുന്ന യുവതിയായ യാത്രക്കാരിയെ നോക്കി സ്വയംഭോഗം ചെയ്ത മധ്യവയസ്‌കന് അവസാനം നല്ല പണി തന്നെയാണ് കിട്ടിയത്.

ഇന്‍ഡിഗോ വിമാനം

ഇന്‍ഡിഗോ വിമാനം

ഹൈദരാബാദില്‍ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ആയിരുന്നു സംഭവം നടന്നത്. ജൂണ്‍ 17 ശനിയാഴ്ച രാവിലെ ആയിരുന്നു വിമാനം.

സഹയാത്രിക

സഹയാത്രിക

വിമാനത്തില്‍ തൊട്ടടുത്തിരിക്കുന്ന യുവതിയ്ക്ക് മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്ത 56 വയസ്സുകാരനാണ് നല്ല പണി കിട്ടിയത്. ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തു.

 യുവതി പരാതിപ്പെട്ടു

യുവതി പരാതിപ്പെട്ടു

വിമാനത്തില്‍ വച്ച് ഇയാള്‍ പാന്റ്‌സിന്റെ സിബ് തുറന്ന് ജനനേന്ദ്രിയം പുറത്തെടുത്ത് സ്വയംഭോഗം ചെയ്തു എന്ന് യുവതി വിമാനജീവനക്കാരോട് പരാതിപ്പെടുകയായിരുന്നു. യുവതിക്ക് ഉടന്‍ തന്നെ സീറ്റ് മാറി നല്‍കുകയം ചെയ്തു.

രണ്ട് മണിക്കൂര്‍ നിരീക്ഷിച്ചു

രണ്ട് മണിക്കൂര്‍ നിരീക്ഷിച്ചു

ബാത്ത് റൂമില്‍ പോയി വൃത്തിയായി വരാന്‍ വിമാന ജീവനക്കാര്‍ മധ്യവയസ്‌കനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് രണ്ട് മണിക്കൂറോളം ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.

സുരക്ഷാ ജീവനക്കാര്‍ക്ക് കൈമാറി

സുരക്ഷാ ജീവനക്കാര്‍ക്ക് കൈമാറി

വിമാനം ദില്ലിയില്‍ എത്തിയപ്പോള്‍ ഇയാളെ സുരക്ഷാജീവനക്കാരെ ഏല്‍പിച്ചു. അവര്‍ പോലീസിന് കൈമാറി. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

 ലൈംഗിക പീഡനത്തിന്

ലൈംഗിക പീഡനത്തിന്

ലൈംദിക പീഡനത്തിനാണ് ഇയാള്‍ക്കെതിരെ പോലീസ് കേസ് എടത്തിട്ടുള്ളത്. സ്ത്രീയുടെ അഭിമാനത്തിന് നേര്‍ക്കുള്ള കടന്നുകയറ്റത്തിനും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ആദ്യമായല്ല സംഭവം

ആദ്യമായല്ല സംഭവം

വിമാനത്തിനുള്ളില്‍ വച്ച് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ആദ്യമായിട്ടൊന്നും അല്ല. അഞ്ച് വര്‍ഷം മുമ്പ് ഒരു മിഷിഗണ്‍ കാരിയം വിമാനത്തിലുള്ളിലെ സ്വയംഭോഗം കൈയ്യോടെ പിടികൂടിയിട്ടുണ്ട്. 2009 ല്‍ ദില്ലി -വഡോദര വിമാനത്തിനുള്ളില്‍ സ്വയംഭോഗം ചെയ്ത യാത്രക്കാരനെ പിടികൂടിയത് എയര്‍ ഹോസ്റ്റസ് തന്നെ ആയിരുന്നു.

English summary
Man caught misbehaving mid-air on Hyderabad-Delhi flight, arrested
Please Wait while comments are loading...