വധ്രയുടെ വണ്ടിയെ മറികടന്നു;പണി കിട്ടി
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധ്രയുടെ കാര്‍ ഓവര്‍ ടേക്ക് ചെയ്ത ആള്‍ക്ക് 'പണി' കിട്ടി. ദില്ലിയില്‍ ജനുവരി 9 ന് രാവിലെ10 മണിയോടെയാണ് സംഭവം
സോണിയ ഗാന്ധിയുടെ മരുമകന്‍ ആയതുകൊണ്ട് റോബര്‍ട്ട് വധ്രക്ക് മികച്ച സുരക്ഷാ സംവിധാനങ്ങളാണ് നല്‍കിയിട്ടുള്ളത്. ഒരു പാട് നേരം വധ്രയുടെ കാറിനെ മറ്റൊരു കാറില്‍ ഒരാള്‍ പിന്തുടരുന്നത് സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് ഇയാള്‍ വധ്രയുടെ കാറിനെ അപകടകരമാം വിധം മറികടക്കുകയും ചെയ്തു.

ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി കാര്‍ ഡ്രൈവറെ പിടികൂടി വധ്രയുടെ സുരക്ഷ ജീവനക്കാര്‍ക്ക് മുന്നിലെത്തിച്ചു. പിന്നീട് ഇയാളെ പോളീസ് കൊണ്ടു പോവുകയും ചെയ്തു.
ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാള്‍. പിന്നീട് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ കണക്കിന് തല്ലു കൊടുത്തിട്ടാണ് ഇയാളെ മോചിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അന്വേഷണത്തില്‍ ഇയാള്‍ പ്രശ്‌നക്കാരനല്ലെന്ന് തിരിച്ചറിഞ്ഞതായും അപകടകരമായി വാഹനം ഓടിച്ചതിന് പിഴ ഈടാക്കിയതായും പോലീസ് അറിയിച്ചു.












Click it and Unblock the Notifications