കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് സുഹൃത്തില്‍ നിന്നും യുവതി തട്ടിയെടുത്തത് 40 ലക്ഷം

  • By Neethu
Google Oneindia Malayalam News

മുംബൈ: ഫേസ്ബുക്ക് സുഹൃത്തില്‍ നിന്നും യുവതി തട്ടിയെടുത്തത് 40 ലക്ഷം. ബിസിനസ്സുക്കാരനായ അഹമദ് ബാബ(56)യാണ് തട്ടിപ്പിനിരയായത്. ക്ലേര ബ്രാസ്‌നോണ്‍ എന്ന വ്യാജ പേരിലാണ് യുവതി ഇയാളെ പരിചയപ്പെട്ടത്.

ആഗസ്റ്റ് മാസത്തിലായിരുന്നു അഹമദിന് ഫേസ്ബുക്കില്‍ യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നത്. പിന്നീട് സുഹൃത്ത് ബന്ധത്തിലായ ഇവര്‍ ഫേസ്ബുക്കിലൂടെയായിരുന്നു സംസാരിച്ചത്. രണ്ട് മാസങ്ങള്‍ക്ക് ശേഷം യുവതി തന്റെ ബിസിനസ്സിനെക്കുറിച്ച് പരിചയപ്പെടുത്തി. ഇന്ത്യയില്‍ നിന്നും ആയുര്‍വേദിക് മരുന്നുകള്‍ ലണ്ടനിലേക്ക് കയറ്റി അയക്കുന്ന ബിസിനസ്സാണെന്നും വളരെ ലാഭകരമാണെന്നും ബോധ്യപ്പെടുത്തി.

 ഫേസ്ബുക്ക് ഫ്രണ്ട്‌സ്

ഫേസ്ബുക്ക് ഫ്രണ്ട്‌സ്

ഫേസ്ബുക്കില്‍ നിന്നും ആരംഭിച്ച സുഹൃത്ത് ബന്ധമായിരുന്നു വന്‍ ചതിയില്‍ അവസാനിച്ചത്.

വ്യാജ പേരും സ്ഥലവും

വ്യാജ പേരും സ്ഥലവും


ക്ലേര ബ്രാസ്‌നോണ്‍ എന്ന വ്യാജ പേരിലാണ് യുവതി ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. ലണ്ടനില്‍ ബിസിനസ്സ് നടത്തുന്ന കമ്പനിയാണ് ഇവരുടേതെന്ന് പറയുകയായിരുന്നു. ആഗസ്റ്റ് മാസത്തില്‍ റിക്വസ്റ്റ് വന്ന് രണ്ട് മാസത്തിന് ശേഷം നല്ല സൗഹൃദത്തിലാവുകയായിരുന്നു.

ബിസിനസ്സ്

ബിസിനസ്സ്

ഇന്ത്യയില്‍ നിന്നും ആയുര്‍വേദ മരുന്നുകള്‍ ലണ്ടനിലേക്ക് കയറ്റി അയക്കുന്ന ബിസിനസ്സാണെന്ന് യുവാവിനെ ബോധ്യപ്പെടുത്തി.

ബിസിനസ്സ് പങ്കാളികള്‍

ബിസിനസ്സ് പങ്കാളികള്‍

ബിസിനസ്സ് പങ്കാളികള്‍ ആകാമെന്ന തീരുമാനത്തിലാണ് യുവതി ഇയാളോട് പണം ഡിപ്പോസിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത്.

ആദ്യം 1.62 ലക്ഷം

ആദ്യം 1.62 ലക്ഷം

തുടക്കത്തില്‍ 1.62 ലക്ഷം രൂപയാണ് ഇയാള്‍ ഡിപ്പോസിറ്റ് ചെയ്തത്. മരുന്നുകളുടെ സാമ്പിളുകള്‍ എത്തിച്ച് നല്‍കാണെന്ന് പറഞ്ഞായിരുന്നു ഇത്.

നാലു തവണയായി 40 ലക്ഷം

നാലു തവണയായി 40 ലക്ഷം

ബിസിനസ്സ് ഡീലില്‍ പാര്‍ട്ട്ണര്‍ന്മാര്‍ ആകാന്‍ നാലു തവണകളിലായി 40 ലക്ഷം രൂപ ഇയാള്‍ കൈമാറ്റം ചെയ്തു.

പിന്നീട് ചാറ്റിങ് ഇല്ല

പിന്നീട് ചാറ്റിങ് ഇല്ല

പണം കൈപറ്റിയ ദിവസത്തിനു ശേഷം യുവതിയെ ഓണ്‍ലൈനില്‍ കണ്ടില്ല. ചാറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടും നടന്നില്ല.

പരാതി റജിസ്റ്റര്‍ ചെയ്തു

പരാതി റജിസ്റ്റര്‍ ചെയ്തു

യുവതിക്കെതിരെ പോലീസില്‍ പരാതി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പണം ട്രാന്‍സ്ഫര്‍ ആയ അക്കൗണ്ട് വഴിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂഫോളോ ട്വിറ്റര്‍

English summary
A suspected scamster allegedly cheated a city-based businessman of Rs 40 lakh after offering him a ‘lucrative’ business proposal to export Ayurvedic medicines to London. The scamster is allegedly a woman. The victim met ‘her’ on social networking site Facebook and most of their interaction happened on this platform.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X