Get Updates
Get notified of breaking news, exclusive insights, and must-see stories!

വില കുറച്ച് ഉള്ളി വിറ്റതിന് കോണ്‍ഗ്രസ് നേതാവിന്റെ വിരല്‍ കടിച്ചുമുറിച്ചു

വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഉള്ളി വില കുറച്ച് വിറ്റ കോണ്‍ഗ്രസ് നേതാവിന്റെ ചൂണ്ടു വിരല്‍ കടിച്ചുമുറിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിനാണ് സംഭവം. കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ നന്ദന്‍ മെഹ്‌റ എന്ന

നൈനിറ്റാള്‍: വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഉള്ളി വില കുറച്ച് വിറ്റ കോണ്‍ഗ്രസ് നേതാവിന്റെ ചൂണ്ടു വിരല്‍ കടിച്ചുമുറിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിനാണ് സംഭവം. കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ നന്ദന്‍ മെഹ്‌റ എന്നയാളാണ് ആക്രമിക്കപ്പെട്ടത്. ബിജെപി പ്രവര്‍ത്തകനാണെന്ന് പറയപ്പെടുന്ന മനീഷ് ബിഷ്ടട് എന്നയാളാണ് ആക്രമണം നടത്തിയത്. അതേ സമയം ബിജെപി ഇത് നിഷേധിച്ചിട്ടുണ്ട്.

1

പ്രതിഷേധത്തിന്റെ ഭാഗമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം കിലോയ്ക്ക് 30 രൂപ നിരക്കിലാണ് ഉള്ളി വില്‍പന നടത്തിയത്. ഇതില്‍ പ്രകോപിതനായ മനീഷ് ബിഷ്ട് തെറിവിളിക്കുകയും കയ്യേറ്റത്തിന് ശ്രമിച്ചെന്നും കോണ്‍ഗ്രസ് സേവാദള്‍ വൈസ് പ്രസിഡന്റ് രമേഷ് ഗോസ്വാമി പറഞ്ഞു.

സംഭവത്തിന് പിന്നാലെ പ്രതിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിട്ടുണ്ട്. പിന്നീട് പൊലീസെത്തി ബിഷ്ടടിനെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും കൂടുതല്‍ മെഡിക്കല്‍ പരിശോധനകള്‍ നടത്തുമെന്നും പൊലീസ് പറഞ്ഞു.ഉള്ളി വിലവര്‍ധനയ്‌ക്കെതിരെ പാര്‍ലമെന്റിന് മുന്നിലടക്കം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രതിഷേധമുണ്ടായിരുന്നു.

പ്രതിസന്ധി പരിഹരിക്കാന്‍ ഉള്ളി ഇറക്കുമതി നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പലയിടങ്ങളിലും ഉള്ളിവില കിലോയ്ക്ക് 165 രൂപയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+