7 മാസം പ്രായമുള്ള മകളെ പീഡിപ്പിച്ച 17 കാരന്റെ ഇരുകൈകളും പിതാവ് വെട്ടിയെടുത്തു
ബാത്തിന്‍ഡ: ഏഴ് മാസം പ്രായമുള്ള മകളെ പീഡിപ്പിച്ച 17 കാരന്റെ ഇരുകൈകളും പിതാവ് വെട്ടിയെടുത്തു. പഞ്ചാബിലെ ബാത്തിന്‍ഡില്‍ ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്.
ബാത്തിന്‍ഡയിലെ കോടതി വള്ളപ്പില്‍ വെച്ചായിരുന്നു സംഭവം. 2014 ഏപ്രില്‍ മാസത്തിലായിരുന്നു ഏഴ് മാസം പ്രായമായ കുഞ്ഞ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. കേസിന്റെ വിചാരണയ്ക്ക് വേണ്ടി കോടതിയില്‍ എത്തിയ പിതാവാണ് പ്രതിയുടെ കൈകള്‍ വെട്ടിയെടുത്തത്.

പീഡനം
2014 ഏപ്രില്‍ മാസത്തില്‍ 17 കാരനായ അയ്യല്‍ഗ്രാമത്തിലെ പയ്യനാണ് ഏഴ് മാസം പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ചത്.

കേസില്‍ വിചാരണ
ഒരു വര്‍ഷമായി കേസില്‍ വിചാരണ നീണ്ടു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിചാരണയക്ക് വേണ്ടി കോടതിയില്‍ ഇരുക്കൂട്ടരും ചര്‍ച്ചയ്ക്ക് എത്തി. ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും നടന്നില്ല.

ആക്രമണം
കോടതി വളപ്പില്‍ വെച്ച് ആണ്‍കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് പിതാവ് ആക്രമിച്ചു. പിന്നീട് കയ്യില്‍ കരുതിയ കത്തി എടുത്ത് ഇരുകൈകളും വെട്ടിയെടുക്കുകയായിരുന്നു.

ആശുപത്രിയില്‍
ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ചെറുപ്പക്കാരന്റെ നില അതീവ ഗുരുതരമാണ്. തലയ്ക്കും ശരീരത്തിലും സാരമായ പരിക്ക് പറ്റിയിട്ടുണ്ട്.
കൊലപാതക കുറ്റം
പിതാവിനെതിരെ കൊലപാതക കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. ഒരു പെണ്‍കുഞ്ഞിനും തന്റെ മകളുടെ അവസ്ഥ വരരുത് എന്നാഗ്രഹിച്ചാണ് ഇത് ചെയ്തതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications