കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയുമായി അവിഹിതബന്ധം; യുവാവ് അയല്‍വാസിയുടെ ജനനേന്ദ്രിയം ഛേദിച്ചു

  • By Gokul
Google Oneindia Malayalam News

ഭോപ്പാല്‍: ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് യുവാവ് അയല്‍വാസിയുടെ ലൈംഗികാവയവം ഛേദിച്ചു. ഭോപാലിനടുത്ത് ഭീം നഗര്‍ പ്രദേശത്ത് കഴിഞ്ഞദിവസമാണ് സംഭവം അരങ്ങേറിയത്. തലയ്ക്കും കഴുത്തിനും ലൈംഗികാവയവത്തിനും മാരകമായി മുറിവേറ്റ ഗ്യാന്‍ സിംഗ്(25) എന്നയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതികളായ സന്ദീപ് ബാലൈ ഭാര്യ ജ്യോതി എന്നിവര്‍ സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ഗ്യാന്‍ സിംഗ്, സന്ദീപ് ജ്യോതി ദമ്പതികളുടെ അയല്‍വാസിയാണ്. തന്റെ ഭാര്യയുമായി ഗ്യാനിന് അവിഹിതബന്ധമുണ്ടെന്ന് സന്ദീപ് സംശയിച്ചതായി പോലീസ് പറയുന്നു.

murder

ഗ്യാന്‍ ടൈലറിംഗ് ഷോപ്പ് നടത്തുകയാണ്. സന്ദീപ് അടുത്തതന്നെ ചായക്കടയും നടത്തുന്നു. കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞുവരികയായിരുന്ന ഗ്യാനിനെ സന്ദീപും ഭാര്യയും ചേര്‍ന്ന് ബസ്റ്റോപ്പില്‍ കണ്ടുമുട്ടി. ഭാര്യയെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിടാന്‍ ഒപ്പം വരാന്‍ സന്ദീപ് ഗ്യാനിനെയും നിര്‍ബന്ധിച്ചു. വഴിമദ്ധ്യേ ഇരുവരും മദ്യപിച്ചതായും വിവരമുണ്ട്.

യാത്രാമദ്ധ്യേ മൂവര്‍ സംഘം ആളൊഴിഞ്ഞ മാനസരോവര്‍ കോപ്ലക്‌സിലെത്തിയപ്പോള്‍ സന്ദീപ് കയ്യിലുണ്ടായിരുന്ന മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഗ്യാനിനെ ആക്രമിക്കുകയായിരുന്നു. തലയിലും കഴുത്തിലും മുറിവേറ്റ ഗ്യാന്‍ ബഹളം വെക്കാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം ജ്യോതി ഗ്യാനിനെ ശ്വാസം മുട്ടിക്കകുയം ചെയ്തു. തുടര്‍ന്ന് ഗ്യാനിന്റെ ലൈംഗികാവയവത്തിന് മാരകമായി മുറിവേല്‍പ്പിച്ചശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു. ബോധം തിരിച്ചുകിട്ടിയശേഷം ഗ്യാന്‍ തന്നെയാണ് ഹബിബ്ഗഞ്ച് ജി.ആര്‍.പി പോലീസ് സ്‌റ്റേഷനില്‍ എത്തി ദമ്പതികള്‍ക്കെതിരെ പരാതി നല്‍കിയത്.

English summary
Relations with wife; Man chops off neighbour's sex organ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X