കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെയും ശോഭന്‍ ബാബുവിന്റെയും 'മകന്‍'!! എല്ലാം തെളിഞ്ഞു!!പിന്നീട് നടന്നത്.....

ഈറോഡ് സ്വദേശിയായ കൃഷ്ണമൂര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തു

  • By Manu
Google Oneindia Malayalam News

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മക്കളെന്ന് അവകാശപ്പെട്ട് ഇതിനകം നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഏറ്റവുമൊടുവില്‍ താന്‍ ജയലളിതയുടെ മകനെന്നു അവകാശപ്പെട്ടത് ഈറോഡ് സ്വദേശിയായ ടി കൃഷ്ണമൂര്‍ത്തിയായിരുന്നു.

നടന്‍ ശോബന്‍ ബാബുവിനും ജയലളിതയ്ക്കുമുണ്ടായ മകനാണ് താനെന്നായിരുന്നു ഇയാളുടെ അവകാശവാദം. ഇതു തെളിയിക്കാന്‍ ചില രേഖകളും ഇയാള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

29 കാരനായ കൃഷ്ണമൂര്‍ത്തിയെ ശനിയാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിയുകയായിരുന്നു.

അച്ഛനെ ചോദ്യം ചെയ്തു

അച്ഛനെ ചോദ്യം ചെയ്തു

തങ്കമുത്തുയെന്ന ആളുടെ വളര്‍ത്തുമകനാണ് താനെന്ന് കൃഷ്ണമൂര്‍ത്തി നേരത്തേ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. തങ്കമുത്തുവിനെ പോലീസ് ചോദ്യം ചെയ്തതോടെയാണ് രഹസ്യത്തിന്റെ ചുരുളഴിഞ്ഞത്. കൃഷ്ണമൂര്‍ത്തി തന്റെ സ്വന്തം മകനാണെന്ന് തങ്കമുത്തു പോലീസിനോട് പറയുകയായിരുന്നു.

തിയ്യതികള്‍ വ്യത്യസ്തം

തിയ്യതികള്‍ വ്യത്യസ്തം

തന്റെ ജനനതിയ്യതിയായി കൃഷ്ണമൂര്‍ത്തി സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയ തിയ്യതിയും തങ്കമുത്തു പറഞ്ഞ തിയ്യതിയും രണ്ടാണെന്നു അന്വേഷണത്തില്‍ തെളിഞ്ഞു.

സര്‍ട്ടിഫിക്കറ്റ് വ്യാജം

സര്‍ട്ടിഫിക്കറ്റ് വ്യാജം

തന്നെ തങ്കമുത്തു ദത്തെടുക്കുകയായിരുന്നുവെന്ന് കാണിച്ചു കൃഷ്ണമൂര്‍ത്തി സമര്‍പ്പിച്ച രേഖയും വ്യാജമാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.

മദ്രാസ് ഹൈക്കോടതിയില്‍

മദ്രാസ് ഹൈക്കോടതിയില്‍

തന്നെ ജയലളിതയുടെ മകനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെയാണ് കൃഷ്ണമൂര്‍ത്തി നേരത്തേ സമീപിച്ചത്. രേഖകള്‍ വ്യാജമാണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്നു അന്നു തന്നെ ജസ്റ്റിസ് ആര്‍ മഹാദേവന്‍ ഇതേക്കുറിച്ച് അന്വേഷിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.

വന്‍ വാര്‍ത്തയായി

വന്‍ വാര്‍ത്തയായി

ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് കൃഷ്ണമൂര്‍ത്തി കോടതിയെ സമീപിച്ചത് ദേശീയ തലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. ഇതോടെയാണ് എത്രയും പെട്ടെന്ന് അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരാന്‍ കോടതി നിര്‍ദേശിച്ചത്.

 ഒപ്പുണ്ടായിരുന്നു

ഒപ്പുണ്ടായിരുന്നു

കൃഷ്ണമൂര്‍ത്തി സമര്‍പ്പിച്ച രേഖകളില്‍ ജയലളിതയുടെയും ശോഭന്‍ ബാബുവിന്റെയും ചിത്രങ്ങളും കൈയൊപ്പുമുണ്ടായിരുന്നു. ഇതു കൂടാതെ എംജിആറിന്റെയും ഒപ്പും ഇതിലുണ്ടായിരുന്നു.

വ്യാജമെന്നു സംശയം

വ്യാജമെന്നു സംശയം

അന്നു നടത്തിയ അന്വേഷണത്തില്‍ രേഖകള്‍ വ്യാജമാണെന്ന് പോലീസ് സംശയിച്ചിരുന്നു. തുടര്‍ന്നാണ് തന്നെ ദത്തെടുത്തുവെന്ന് കൃഷ്ണമൂര്‍ത്തി രേഖകളില്‍ കുറിച്ച തങ്കമുത്തുവിനെ പോലീസ് ചോദ്യം ചെയ്തത്. ഇതോടെ സത്യം വെളിച്ചതു വരികയായിരുന്നു.

രണ്ടാമത്തേയാള്‍

രണ്ടാമത്തേയാള്‍

ജയലളിതയുടെ മരണശേഷം മക്കളെന്ന് അവകാശപ്പെട്ടു രംഗത്തുവരുന്ന രണ്ടാമത്തെയാളാണ് കൃഷ്ണമൂര്‍ത്തി. നേരത്തേ ജയലളിതയുടെ മകളെന്ന് അവകാശപ്പെട്ട് ഒരു യുവതി രംഗത്തുവന്നിരുന്നു.

മകള്‍?

മകള്‍?

പ്രിയലക്ഷ്മിയെന്ന യുവതിയാണ് ജയലളിത തന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് നേരത്തേ രംഗത്തെത്തിയത്. എംജിആറില്‍ ജയലളിതയ്ക്കുണ്ടായ മകളാണ് താനെന്നും പ്രിയ അവകാശപ്പെട്ടു. എന്നാല്‍ ഇവര്‍ പറഞ്ഞത് കള്ളമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടത്തി. തുടര്‍ന്നു പ്രിയലക്ഷ്മിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

English summary
A man who had claimed to be the son of late Tamil Nadu chief Minister J Jayalalitha has been arrested for forgery and cheating. 29-year-old T Krishnamurthy, a native of Erode, was arrested from Dindigul last night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X