കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ വാദങ്ങളെല്ലാം പൊള്ള; മൊബൈല്‍ ടവര്‍ ക്യാന്‍സറിന് കാരണം!! ടവര്‍ നീക്കാന്‍ കോടതി ഉത്തരവ്

Google Oneindia Malayalam News

ദില്ലി: മൊബൈല്‍ ടവറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവ്. മൊബൈല്‍ ടവര്‍ ക്യാന്‍സറിന് കാരണമായെന്ന 42 കാരന്റെ പരാതിക്കാരന്റെ പരാതിയെത്തുടര്‍ന്നാണ് സുപ്രീം കോടതിയുടെ നീക്കം. പ്രകാശ് ശര്‍മയുടെ വീട്ടുജോലിക്കാരനായ ഹരീഷ് ചന്ദ് തിവാരിയാണ് അഭിഭാഷക നിവേദിത ശര്‍മ വഴിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

2002ല്‍ അയല്‍വാസിയുടെ വീടിന് മുകളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബിഎസ്എന്‍എല്‍ ടവറില്‍ നിന്നുള്ള വികിരണങ്ങള്‍ 14 വര്‍ഷമായി പ്രവഹിക്കുന്നുണ്ടെന്നും അത് ക്യാന്‍സറിന് കാരണമായെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു. സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നതോടെ മൊബൈല്‍ ഫോണ്‍ ടവറുകളുടെ പരിണിത ഫലം വീണ്ടും ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്. മൊബൈല്‍ ടവറുകള്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്നതിന് തെളിവില്ലെന്ന സര്‍ക്കാര്‍ വാദം തിരിച്ചടി നല്‍കുന്നതാണ് സുപ്രീം കോടതി ഉത്തരവ്.

supreme-court

ജസ്റ്റിസ് രഞ്ചന്‍ ജോഷി, നവീന്‍ സിന്‍ഹ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്. പരാതിയില്‍പറയുന്ന ബിഎസ്എന്‍എല്‍ ടവര്‍ ഏഴ് ദിവസത്തിനുള്ളില്‍ ഡി ആക്ടിവേറ്റ് ചെയ്യാനും ബെഞ്ച് ഉത്തരവിട്ടു. റേഡിയഷന്‍ സംബന്ധിച്ച പരാതിയെ തുടര്‍ന്ന് രാജ്യത്ത് ടവറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്ന ആദ്യത്തെ സംഭവമാണിത്. വര്‍ധിച്ചുവരുന്ന ടവറുകള്‍ പക്ഷികള്‍ക്ക് ദോഷമുണ്ടാക്കുന്നുവെന്നും നേരത്തെ ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ 12 ലക്ഷം ടവറുകളില്‍ 3.30 ലക്ഷം ടവറുകളുടെ പരിശോധന പൂര്‍ത്തിയായെന്നും ഇതില്‍ 212 ടവറുകള്‍ മാത്രമാണ് റേഡിയേഷന്‍ പരിധി ലംഘിക്കുന്നതെന്ന് ടെലികോം മന്ത്രാലയം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത്തരത്തിലുള്ള ടെലികോം കമ്പനികളില്‍ നിന്ന് 10 കോടി വീതം പിഴയായി ഈടാക്കിയിരുന്നു. 2014ല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തോടെ പാര്‍ലമെന്റ് കമ്മറ്റി ടവറുകളുടെ പരിണിത ഫലങ്ങളെക്കുറിച്ച് ഒരു ശാസ്ത്രീയ പഠനം നടത്തിയിരുന്നു. എന്നാല്‍ ടവറുകള്‍ റേഡിയേഷന്‍ ഉണ്ടാക്കുന്നുവെന്നതിന് തെളിവില്ലെന്നായിരുന്നു പഠനറിപ്പോര്‍ട്ട്.

English summary
A 42-year-old domestic help will go down in history as the man who persuaded the Supreme Court to shut down a mobile phone tower on the ground that its electromagnetic radiation+ afflicted him with cancer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X