കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയ്ക്ക് രഹസ്യപുത്രന്‍..?? ജയലളിതയെ ശശികല കൊന്നത്..!! പടികള്‍ക്ക് മുകളില്‍ നിന്നും തള്ളിയിട്ടു!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് ഇനിയും അവസാനമായിട്ടില്ല. ജയലളിതയുടേയത് സാധാരണ മരണമാണോ അതോ അസ്വാഭാവികതയുണ്ടോ എന്ന സംശയം പോലും ദുരീകരിക്കപ്പെട്ടിട്ടുമില്ല. അതിനിടെ ജയലളിതയുടെ മകന്‍ എന്നവകാശപ്പെട്ട് ഒരു യുവാവ് രംഗത്ത്. ഈറോഡ് സ്വദേശിയായ കൃഷ്ണമൂര്‍ത്തിയാണ് ജയലളിതയുടെ മകന്‍ എന്ന് അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

Read Also: പ്രശസ്ത നടനുമായി കിടക്ക പങ്കിടല്‍..പൊട്ടിത്തെറിച്ച് നടി കസ്തൂരി..സംഭവിച്ചതെന്ത്..വീഡിയോ!!

Read Also: എയര്‍പോര്‍ട്ടില്‍ ആരാധകന്‍ കയറിപ്പിടിച്ചു..!! സൂക്കേട് തീര്‍ത്തൊരെണ്ണം പൊട്ടിച്ച് വിദ്യാ ബാലന്‍..!!

മകൾക്ക് പിന്നാലെ മകനും

ജയലളിതയുടെ മരണത്തിന് ശേഷം മകളാണ് എന്ന് അവകാശപ്പെട്ട് ഒരു യുവതി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇവരുടെ അവകാശ വാദം വ്യാജമാണെന്ന് തെളിയിക്കപ്പെട്ടതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇതുവരെ അറിയപ്പെടാത്ത മകന്റെ പ്രത്യക്ഷപ്പെടല്‍.

ജയലളിതയെ കൊന്നത്

താന്‍ ജയലളിതയുടെ ഏക മകനാണ് എന്നാണ് കൃഷ്ണമൂര്‍ത്തി അവകാശപ്പെടുന്നത്. മാത്രമല്ല ജയലളിതയുടേത് സ്വാഭാവിക മരണമായിരുന്നില്ല, കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് ചീഫ്‌സെക്രട്ടറിക്ക് പരാതിയും നല്‍കി.

അമ്മയെ സന്ദർശിക്കാറുണ്ട്

തന്നെ ചെറുപ്പത്തില്‍ എടുത്തുവളര്‍ത്തിയ മാതാപിതാക്കളോടൊപ്പം ജയലളിതയുടെ സുഹൃത്തായ വനിതാമണിയുടെ വീട്ടിലാണ് താമസിക്കുന്നതെന്നും കൃഷ്ണമൂര്‍ത്തി പറയുന്നു. അമ്മയായ ജയലളിതയെ പോയസ് ഗാര്‍ഡനില്‍ താന്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു.

ലോകത്തെ അറിയിക്കാൻ തീരുമാനം

2016 സെപ്റ്റംബര്‍ 14ന് പോയസ് ഗാര്‍ഡനിലെത്തി ജയലളിതയോടൊപ്പം നാലു ദിവസം താമസിച്ചിരുന്നു. താന്‍ മകനാണെന്ന കാര്യം പുറം ലോകത്തെ അറിയിക്കാന്‍ ജയലളിത തീരുമാനിച്ചിരുന്നുവെന്നും ഇയാള്‍ പറയുന്നുണ്ട്.

ശശികല തള്ളിയിട്ട് കൊന്നു

തന്റെ കാര്യവുമായി ബന്ധപ്പെട്ടാണ് പോയസ് ഗാര്‍ഡനില്‍ വെച്ച് ശശികല ജയലളിതയുമായി വാക്കേറ്റം നടത്തിയത്. അതിനിടെ ശശികല ജയലളിതയെ തള്ളിയിടുകയും ചെയ്തു. പടികള്‍ക്ക് മുകളില്‍ നിന്നും താഴേക്ക് വീണാണ് ജയലളിതയ്ക്ക് പരുക്ക് പറ്റിയതെന്നും കൃഷ്ണമൂര്‍ത്തി പറയുന്നു.

ചീഫ് സെക്രട്ടറിക്ക് പരാതി

സെപ്റ്റംബര്‍ 22നാണ് ആ സംഭവം നടന്നതെന്നും ഇയാള്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്തത്. ഇതേ വിഷയം എഐഎഡിഎംകെ മുതിര്‍ന്ന നേതാവ് പിഎച്ച് പാണ്ഡ്യനും മുന്‍പ് ഉന്നയിച്ചിരുന്നു.

ജീവനിൽ ഭയമുണ്ട്

ജയലളിത മരണപ്പെട്ട ശേഷം ജീവനിലുള്ള ഭയം മൂലമാണ് താന്‍ ഇക്കാര്യങ്ങള്‍ പുറത്ത് ആരോടും പറയാതിരുന്നതെന്നും കൃഷ്ണമൂര്‍ത്തി പറയുന്നു. എന്നാലിപ്പോള്‍ ധൈര്യം സംഭരിച്ചാണ് താന്‍ സത്യം വെളിപ്പെടുത്താന്‍ തീരുമാനിച്ചതെന്നും കൃഷ്ണമൂര്‍ത്തി പറയുന്നു.

സ്വത്തുക്കൾക്കും അവകാശവാദം

ജയലളിതയുടെ മരണം മാത്രമല്ല കൃഷ്ണമൂര്‍ത്തി ഉന്നയിക്കുന്ന വിഷയം. ഏകമകനെന്ന അവകാശവാദത്തോടൊപ്പം ജയലളിതയുടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ക്കും താനാണ് അവകാശവാദിയെന്നാണ് ഇയാള്‍ പറയുന്നത്.

വിശ്വാസ്യത സംശയത്തിൽ

ജയലളിതയുടെ മരണത്തിലെ സംശയങ്ങളും സ്വത്തുക്കള്‍ക്ക് മേലുള്ള അവകാശവാദവും ചൂണ്ടിക്കാട്ടി കൃഷ്ണമൂര്‍ത്തി ചീഫ് സെക്രട്ടറിക്ക് കൂടാതെ സാമൂഹ്യപ്രവര്‍ത്തകര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇയാളുടെ അവകാശവാദങ്ങള്‍ക്ക് എത്രത്തോളം വിശ്വാസ്യതയുണ്ട് എന്ന് വെളിവായിട്ടില്ല.

മന്നാർഗുഡി മാഫിയാ ഭരണം

വിവാഹിതയല്ലാത്ത ജയലളിതയ്ക്ക് നിലവില്‍ സുധാകരനെന്ന ഒരു വളര്‍ത്തുമകനാണ് ഉള്ളത്. ജയലളിതയുടെ സ്വത്തുക്കള്‍ ആര്‍ക്കെന്നത് സംബന്ധിച്ച വില്‍പത്രമൊന്നും മരണത്തിന് മുന്‍പ് എഴുതിവെച്ചിട്ടില്ല. നിലവില്‍ ഭരണവും സ്വത്തുക്കളുമെല്ലാം മന്നാര്‍ഗുഡി മാഫിയയുടെ കയ്യിലാണ്.

English summary
Man named Krishnamurthy claimed that he is son of Jayalalithaa and his mother was killed by sasikala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X