Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യ പിണങ്ങിപ്പോയി; മദ്യപിച്ച് ലക്കുകെട്ട യുവാവ് ട്രാൻസ്ഫോർമറിൽ കയറി കമ്പി കടിച്ചു; പിന്നെ നടന്നത്

ചെന്നൈ: ഭാര്യയും ഭർത്താവും ഒക്കെ ആയാൾ വഴക്ക് ഒക്കെ ഉണ്ടാവും. ചിലപ്പോൾ കുറച്ച് ദിവസം ആ വഴക്ക് നീളും. ചിലപ്പോൾ കുറച്ച് ദിവസം
സ്വന്തം വീട്ടിൽ പോയി നിൽക്കും. അതൊക്കെ സാധാരണമാണ്. എന്നാൽ തന്റെ ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ യുവാവ് കാണിച്ച സാഹസമാണ് ഇപ്പോൾ സോഷ്യൽംമീഡിയയിൽ വൈറൽ ആകുന്നത്.

ഭാര്യയുമായി ഇയാൾ വഴിക്കിട്ടു. വഴക്കിന് പിന്നാലെ ഭാര്യ തന്റെ വീട്ടിലേക്ക് പോയി. ഇതോടെ ഇയാളുടെ നിയന്ത്രണം പോയി. ഭാര്യയെ തിരിച്ചെത്തിക്കാനുള്ള മാർ​ഗം അന്വേഷിച്ചു. എന്നാൽ‌ ഇങ്ങനൊരു മാർ​ഗം ഇയാൾ തിരഞ്ഞെടുക്കുമെന്ന് ആരും കരുതിയില്ല. ഭാര്യ പോയ നിയന്ത്രണം വിട്ട ഇയാള് ട്രാൻസ്‌ഫോർമറിൽ കയറി വൈദ്യുതി വയറിൽ കടിച്ചു. ഇപ്പോൾ യുവാവ് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ആണ് . തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ ആണ് സംഭവം.

VIRAL

ചിന്നമംഗോട് സ്വദേശി ധർമ്മദുരൈയ് (33) ആണ് ട്രാൻസ്‌ഫോർമറിൽ കയറിയത്.വഴക്കിനെത്തുടർന്ന് ഭാര്യ റെഡ്ഡിപാളയത്തെ വീട്ടിലേയ്ക്ക് പോയതിൽ ധർമ്മദുരൈയ് അസ്വസ്ഥനായിരുന്നു. ഭാര്യയെ തിരികെ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് ഭാര്യാ സഹോദരന്മാർക്കെതിരെ പരാതി നൽകാൻ ഇയാൾ ഒരുപാട് വട്ടം ആറമ്പാക്കം പൊലീസിനെ സമീപിച്ചു. ഇന്നലെയും ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും മദ്യപിച്ചായിരുന്നു ഇയാൾ ചെന്നത്. അതിനാൽ കാത്തിരിപ്പ് മുറിയിൽ ഇരിക്കൻ പൊലീസ് ആവശ്യപ്പെട്ടു.

എന്നാൽ ഇതിനു പിന്നാലെ ധർമ്മദുരൈയ് പൊലീസ് സ്റ്റേഷന് എതിർവശത്തുണ്ടായിരുന്ന ട്രാൻസ്‌ഫോർമറിൽ കയറുകയായിരുന്നു. താഴെയിറങ്ങാൻ പൊലീസും സമീപവാസികളും നിരന്തരം ആവശ്യപ്പെടുന്നതിനിടെ ധർമ്മദുരൈയ് ട്രാൻസ്‌ഫോർമറിലെ വൈദ്യുതി വയറിൽ കടിച്ചു. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധർമ്മദുരൈയ് ട്രാൻഫോർമറിൽ കയറുന്നതിന്റെയും കമ്പി കടിക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+