ഭാര്യയ്ക്കും ഇരട്ടക്കുട്ടികള്‍ക്കും വിഷം നല്‍കി യുവാവ് തുങ്ങിമരിച്ചു
ഹൈദരാബാദ്: ഭാര്യയ്ക്കും 18 മാസം പ്രായമുള്ള ഇരട്ടക്കുട്ടികള്‍ക്കും വിഷം നല്‍കി യുവാവ് തൂങ്ങി മരിച്ചു. സീതാരാംബാഹ് സ്വദേശിയായ ബല്‍രാജിനെ(30) തിങ്കളാഴ്ച സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ സുരേഖയ്ക്കും(25) കുഞ്ഞുങ്ങള്‍ക്കും പാലില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. പിന്നീട് ഇയാള്‍ തൂങ്ങി മരിച്ചു.

മരണക്കുറിപ്പുകളൊന്നും വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടില്ല. സാമ്പത്തിക പ്രശ്‌നങ്ങളായിരിക്കാം മരണത്തിന് പിന്നില്‍ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications