Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിച്ചത് 40കാരന്‍: മൃതദേഹം ഏറ്റുവാങ്ങാനെത്തിയത് "ഏഴ് ഭാര്യമാര്‍" ഞെട്ടിത്തരിച്ച് പോലീസ്

ഹരിദ്വാര്‍: ആത്മഹത്യ ചെയ്ത ഭ‍ര്‍ത്താവിന്റെ മൃതദേഹത്തിന് അവകാശ വാദമുയ‍ര്‍ത്തി ഏഴ് ഭാര്യമാര്‍. 40കാരനായ പവന്‍ കുമാറിന്റെ മ‍ൃതദേഹം ഏറ്റുവാങ്ങുന്നതിന് വേണ്ടിയാണ് ഏഴ് ഭാര്യമാരുമെത്തിയത്. എന്നാല്‍ ത‌‍ര്‍ക്കങ്ങള്‍ക്കും നാടകീയ സംഭവങ്ങള്‍ക്കും ഒടുവില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. എല്ലാവരും പവന്‍ കുമാറിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ടതോടെ ഇനിയും ആരെങ്കിലും വരുമോ എന്നറിയില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഭാര്യമാരുടെ പട്ടിക പൂര്‍ത്തിയാക്കാന്‍ കുറച്ച് ദിവസം കൂടി കാത്തിരിക്കാമെന്ന നിലപാടിലാണ് പോലീസ്.

രവിദാസ് ബസ്തി സ്വദേശിയാണ് മരിച്ച പവന്‍ കുമാര്‍. ഞായറാഴ്ച രാത്രി വിഷം കഴിച്ച ഇദ്ദേഹത്തെ ഭാര്യയാണ് ആശുപത്രിയിലെത്തിച്ചത്. അബോധാവസ്ഥയിലായതിന് പിന്നാലെ മരണമടയുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഡ്രൈവറായി ജോലി ചെയ്തുുവരികയായിരുന്നു പവന്‍ കുമാര്‍.

suicide-1569

പവന്‍കുമാറിന് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നുവെന്നാണ് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ആത്മഹത്യയിലേക്ക് നയിച്ചത് എന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. ആശുപത്രിയിലെത്തിച്ച ഭാര്യയും ആത്മഹത്യക്കുള്ള പിന്നിലുള്ള കാരണത്തെക്കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്. തുട‍ര്‍ന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. ബാങ്ക് അക്കൗണ്ടില്‍ പണമില്ലായെന്നും പവന്‍ കഴിയുന്നത് വാടക വീട്ടിലാണെന്നും പോലീസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+