കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിയുടെ വിവാഹനിശ്ചയമറിഞ്ഞ വണ്‍വേ കാമുകന്‍ വ്യാജ അക്കൗണ്ടില്‍ പടം പോസ്റ്റി, എന്നിട്ടോ?

Google Oneindia Malayalam News

സൂറത്ത്: വണ്‍വേ പ്രണയം പൂവണിയാന്‍ യുവതിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന യുവാവ് പൊലീസ് പിടിയില്‍. യുവതിയോട് പലതവണ പ്രണയാഭ്യര്‍ത്ഥന നടത്തി പരാജയപ്പെട്ട യുവാവ് വിവാഹ നിശ്ചയം മുടക്കുന്നതിനാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയത്. കാമുകിയെ മറ്റാരും വിവാഹം കഴിയ്ക്കാതിരിയ്ക്കാനാണ് അവരുടെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയത്. മധുസൂദന്‍ സ്വദേശിയായ പിന്റൂ രാജാറാം ചൗധരി എന്ന യുവാവാണ് പരാതിയെത്തുടര്‍ന്ന് പൊലീസ് പിടിയിലായത്.

ഏറെ നാളായി ചൗധരി യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ യുവതി അഭ്യര്‍ത്ഥന നിരസിച്ചു. ഇതിനിടയിലാണ് യുവതിയ്ക്ക് കല്യാണാലോചനകള്‍ വരാന്‍ തുടങ്ങിയത്. ഇതോടെ വണ്‍വേ കാമുകന്റെ നെഞ്ചിടിപ്പേറി. യുവതിയുടെ വിവാഹം നിശ്ചയം ഏതാണ്ട് ഉറപ്പായതോടെ അവരുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കുകയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Wedding

സംഭവം അറിഞ്ഞ യുവതിയുടെ സഹോദരന്‍ ചൗധരിയെ വിലക്കിയെങ്കിലും അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ തയ്യാറായില്ല. അതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തന്റെ പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം മുടക്കുന്നതിന് വേണ്ടിയാണ് വ്യാജ അക്കൗണ്ട് തുടങ്ങിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

English summary
Man creates fake Facebook account of woman to break her engagement, arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X