വൈദ്യ ശാസ്ത്രത്തിനും അത്ഭുതമായ യുവാവ്; പാമ്പ് കടിയേറ്റത് 12 തവണ എന്നിട്ടും ജീവിതത്തിലേക്ക്....
ബെഗളൂരു: വൈദ്യ ശാസ്ത്രത്തിന് അത്ഭുതമായിരിക്കുകയാണ് കര്‍ണ്ണാടകയിലെ വിജയപുര എന്ന ഗ്രാമത്തിലെ ലിംഗരാജു എന്ന ഇരുപത് വയസ്സുകാരന്‍. 12 തവണയാണ് ഈ യുവാവിന് പാമ്പ് കടിയേറ്റത്. പന്ത്രണ്ട് തവണയും വൈദ്യശാസ്ത്രത്തിന് തന്നെ അത്ഭുതം സൃഷ്ടിച്ച് ജീവിതത്തിലേക്ക് നടന്നു കയറുകയായിരുന്നു.
കഴിഞ്ഞ മാസം മാത്രം ലിംഗരാജുവിനെ കടിച്ചത് രണ്ട് മൂര്‍ഖന്‍ അടക്കമുള്ള നാല് പാമ്പുകളാണ്. അഞ്ച് വര്‍ഷം മുമ്പ് കുടുംബത്തിനൊപ്പം സോലാപൂല്‍ താമസിക്കുന്ന കാലത്താണ് ഇയാള്‍ക്ക് ആദ്യമായി പാമ്പ് കടിയേല്‍ക്കുന്നത്. ആറ് മാസം ഇതിനായി ചികിത്സ നടത്തി. പിന്നീട് ഉപജീവനത്തിനായി വിജയപുരയില്‍ എത്തുകയായിരുന്നു.

വിജയപൂരില്‍ എത്തിയിട്ടും പാമ്പ്കടിയില്‍ മാത്രം ഒരു കുറവുമുണ്ടായില്ല. ആവര്‍ത്തിച്ചുള്ള പാമ്പ് കടി കാരണം ജോലിക്ക് ഒന്നും പോകാന്‍ കഴിയാലെ വീട്ടില്‍ തന്നെ ഇരിക്കേണ്ട അവസ്ഥയാണ്. ഡോക്ടര്‍മാരുടെ വിദഗ്‌ദോപദേശത്തിനായി ബംഗളൂരുവില്‍ പോകാന്‍ ഉള്ള പണമില്ലാത്തതിനാല്‍, ശാപവും പേറെ ജീവിക്കുകയാണ് ലിംഗരാജും കുടുംബവും. എന്നാല്‍, വൈദ്യ ശാസ്ത്രത്തിന് പോലും പ്രവചിക്കാന്‍ കഴിയാത്ത ഒരു അത്ഭുത പ്രതിഭാസമാണ് ഇതെന്നാണ് രണ്ട് തവണ മൂര്‍ഖന്‍ പാമ്പ് കടിച്ചപ്പോഴും ചികിത്സിച്ച ഗ്രാമത്തിലെ ആയുര്‍വേദ ഡോക്ടര്‍ സോംശേഖര്‍ പറയുന്നത്.












Click it and Unblock the Notifications