ഗണേഷ വിഗ്രഹത്തിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു
ഗുണ്ടൂര്‍: 43 വയസ് പ്രായമുള്ള യുവാവ് ഗണേശ വിഗ്രഹത്തിനടിയില്‍പ്പെട്ട് മരിച്ചു. ആന്ധ്രയിലെ ഗുണ്ടൂരിലാണ് സംഭവം നടക്കുന്നത്. വി.വീരഭദ്ര റാവു എന്നയാളാണ് വിഗ്രഹം വീണ് മരിച്ചത്. ഗുണ്ടൂര്‍ ജില്ലയിലെ വെങ്കടപാളയം വില്ലേജിലെ മംഗലഗിരിയിലാംണ് അപകടം നടന്നത്.
കൃഷ്ണപാളയത്തേക്ക് വിഗ്രഹം വഹിച്ചു കൊണ്ടു പോകുമ്പോഴാണ് അപകടം നടക്കുന്നത്. ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാനാണ് കൃഷ്ണപാളയത്തേക്ക് ഒരു സംഘം ആളുകള്‍ യാത്ര തിരിച്ചത്. യാത്രാമധ്യേ വിഗ്രഹം വൈദ്യുതി കമ്പിയുമായി കെട്ടുപിണയുകയായിരുന്നു.

കെട്ടഴിക്കാന്‍ ആളുകള്‍ ശ്രമിക്കുന്നതിനിടെ വിഗ്രഹം നിലംപൊത്തുകയായിരുന്നു. വിഗ്രഹം താഴേക്ക് പതിക്കുമ്പോള്‍ വി.വീരഭദ്ര റാവു എന്നയാള്‍ വിഗ്രഹത്തിനു പിന്നില്‍ നില്‍ക്കുകയായിരുന്നു. നല്ല ഭാരമുണ്ടായിരുന്ന വിഗ്രഹം ഇയാളുടെ മേല്‍ വീഴുകയാണുണ്ടായത്.
സംഭവ സ്ഥലത്തുവെച്ചു തന്നെ ഇയാള്‍ മരിച്ചിരുന്നു. വിഗ്രഹം വിഴുന്നതിനിടെ പിടിക്കാന്‍ ശ്രമിച്ച മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരെ വിജയവാഡയിലെ ജി.ജി.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications