കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചേച്ചിയുടെ നന്പര്‍ നല്‍കാത്തതിന് അനിയത്തിയെ പൂവാലന്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ചേച്ചിയുടെ ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ച അനിയത്തിയെ പൂവാലന്‍ ബ്‌ളേഡ് കൊണ്ട് മുറിവേല്‍പ്പിച്ചു. ദില്ലിയിലാണ് സംഭവം. 23കാരനായ യുവാവാണ് 16കാരിയുടെ മുഖത്ത് ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചത്. ഇയാള്‍ കഴിഞ്ഞ ദിവസം പൊലീസ് പടിയിലായി. സൗരഭ് എന്നാണ് യുവാവിന്റെ പേര്.

പെണ്‍കുട്ടിയുടെ ചേച്ചിയായ 22കാരിയും സൗരഭും ഒരേ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. കമ്പനിയില്‍ വച്ച് തന്നെ യുവാവ് പെണ്‍കുട്ടിയോട് അടുക്കാന്‍ ശ്രമിച്ചിരുന്നു. യുവാവ് അടുത്തിടപഴകാന്‍ ശ്രമിച്ചതോടെ ഒരാഴ്ച മുമ്പ് യുവതി ജോലി രാജിവച്ചു.

Rape

തുടര്‍ന്ന് യുവതിയെ കാണാന്‍ സൗരഭിന് മറ്റ് മാര്‍ഗങ്ങളില്ലാതായി. ഇതോടെ യുവാവ് യുവതിയെ പിന്തുടരാന്‍ തുടങ്ങി. മൊബൈല്‍ നമ്പരും ആവശ്യപ്പെട്ടു. യുവതി നമ്പര്‍ നല്‍കാതായതോടെ സൗരഭ് അവരുടെ വീട്ടിലെത്തി. ബന്ധുക്കളോട് തനനെ മൊബൈല്‍ മ്പര്‍ ചോദിച്ചു. ബന്ധുക്കള്‍ സൗരഭിനെ പുറത്താക്കി. അതോടെ വീടിന് സമീപം ഇയാള്‍ ഒളിച്ചിരുന്നു.

യുവതിയുടെ അനിയത്തി സ്‌കൂളില്‍ നിന്നും മടങ്ങിയെത്തുന്നതും കാത്തിരുന്ന സൗരഭ് കുട്ടിയോട് ചേച്ചിയുടെ മൊബൈല്‍ നമ്പര്‍ അന്വേഷിച്ചു. നമ്പര്‍ നല്‍കാതിരുന്നതോടെ മുഖത്ത് ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ച ശേഷം രക്ഷപ്പെട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.

English summary
Man cuts minor girl’s face as she refuses to share sister’s phone number.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X