വിവാഹം നടക്കണമെങ്കില്‍ വധുവിന്റെ നഗ്‌ന സെല്‍ഫി വേണമെന്ന് പ്രതിശ്രുത വരനും കുടുംബവും
ദില്ലി : വിവാഹത്തിനു മുമ്പ് പ്രതിശ്രുത വധുവിനോട് സെല്‍ഫി ഫോട്ടോ ചോദിക്കുന്നത് സ്വാഭാവികമാണ് എന്നാല്‍ വിവാഹത്തിനു മുമ്പ് പ്രതിശ്രുത വധുവിന്റെ നഗ്‌ന സെല്‍ഫി ആവശ്യപ്പെടുന്നത് ആദ്യമായിട്ടായിരിക്കും
.ദില്ലിയില്‍ വിവാഹത്തിനു മുമ്പ് പ്രതിശ്രുത വധുവിന്റെ നഗ്‌ന സെല്‍ഫി ആവശ്യപ്പെട്ട വരനെയും കുടുംബത്തെയും പോലീസ് അറസ്റ്റുചെയ്തു.മഹാരാഷ്ട്രയിലെ താനെയിലുളള ഒരു കുടുംബമാണ് കല്യാണ തീയതി നിശ്ചയിക്കണമെങ്കില്‍ പെണ്‍കുട്ടിയുടെ നഗ്‌ന സെല്‍ഫി നല്‍കണമെന്ന വിചിത്രമായ ആവശ്യം ഉന്നയിച്ചത്.

ജിതേന്ദ്ര എന്ന 33 കാരനാണ് പെണ്‍കുട്ടിയോട് വിവാഹം ഉറപ്പിക്കുന്നതിനെ കുറിച്ച് മാതാപിതാക്കളോട് സംസാരിക്കണമെങ്കില്‍ നഗ്‌നചിത്രം അയച്ചുകൊടുക്കണമെന്ന ആവശ്യം ഉന്നയിച്ചത്.ഇത് ഇയാള്‍ സ്വന്തം വീട്ടുകാരോടുംചര്‍ച്ചചെയ്തു. ജിതേന്ദ്രയുടം ഈ ആവശ്യം വീട്ടുകാരും അംഗീകരിച്ചു കൊടുത്തു എന്നതാണ് ഇതില്‍ ഏവരെയും ഞെട്ടിപ്പിക്കുന്ന കാര്യം
എന്നാല്‍, വധുവും വീട്ടുകാരും വിചിത്രമായ ആവശ്യം പാടേ തളളി. എന്നാല്‍ ജിതേന്ദ്രയും കുടുംബവും മൂന്ന് ലക്ഷം രൂപയും ഒരു പുത്തന്‍ ബൈക്കും സ്ത്രീധനമായി ആവശ്യപ്പെട്ടതോടെ അവര്‍ പോലീസിലും വിവരമറിയിച്ചതിനെതുടര്‍ന്ന് വരനും കുടുംബത്തെയും പോലീസ് അറസ്റ്റുചെയ്തു.












Click it and Unblock the Notifications