സ്വാതന്ത്ര്യദിനത്തില്‍ പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യസമരസേനാനിയുടെ ചെറുമകന്‍
ജയ്പുര്‍: സ്വാതന്ത്ര്യദിനത്തില്‍ വീടിന് മുകളില്‍ പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിയയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനിലെ ജയ്പൂരിനടുത്തുള്ള മാനസരോവറിലാണ് സംഭവം. വീടിന്റെ റൂഫിന് മുകളില്‍ പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിയെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി കപില്‍ ശാസ്ത്രി എന്നയാളെ കസ്റ്റഡിയിലെടുത്തത്.
ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനിയുടെ ചെറുമകനാണ് ഇയാള്‍. വീടിന്റെ റൂഫിന് മുകളില്‍ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തികുയായിരുന്നെന്നും പോലീസ് വ്യക്തമാക്കി. പതാക പോലീസ് കണ്ടെടുത്തു. കപില്‍ ശാസ്ത്രിക്കെതിരെ 153 A വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തില്‍ കപില്‍ ശാസ്ത്രിക്ക് മാനസിക അസ്വാസ്ഥമുള്ളതായാണ് അറിയാന്‍ കഴിഞ്ഞതെന്ന് പോലീസ് ഓഫീസര്‍ പറയുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് തെരുവില്‍ നിന്നും കിട്ടിയതാണ് പതാകയെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. പിന്നീടത് സൂക്ഷിച്ചുവെക്കുകയും കഴിഞ്ഞദിവസം ഉയര്‍ത്തുകയുമായിരുന്നു.
കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് വിട്ടയച്ചു. ചൊവ്വാഴ്ച മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാകണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.












Click it and Unblock the Notifications