കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്ളിപ്കാര്‍ട്ടില്‍ പരാതി പറയാന്‍ വിളിച്ചു; ലഭിച്ചത് ബിജെപി അംഗത്വം; പരാതിയുമായി ഫ്ളിപ്കാര്‍ട്ട്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഫ്ലിപ്പ്കാർട്ടിൽ വിളിച്ചാൽ ഇനി ബിജെപി അംഗത്വം കിട്ടും | Oneindia Malayalam

കൊല്‍ക്കത്ത: പാര്‍ട്ടിയിലേക്ക് പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ ബിജെപി ദേശീയ തലത്തില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ പദ്ധതിയായിരുന്നു മിസ്സ് കോള്‍ കാംമ്പെയിന്‍. തങ്ങളുടെ ഫോണില്‍ നിന്ന് ഒരു മിസ്സ് കോള്‍ അടിച്ചാല്‍ ആര്‍ക്കും ബിജെപി അംഗത്വം ലഭിക്കുന്ന തരത്തില്‍ ഉള്ളതായിരുന്നു ഈ കാംമ്പെയിന്‍. മിസ്സ് കോള്‍ അംഗത്വം വഴി ലോകത്തില്‍ ഏറ്റവും കൂടുതല്‍ അംഗത്വം ഉള്ള രാഷ്ട്രീയ പാര്‍ട്ടി എന്ന റെക്കോര്‍ഡായിരുന്നു ബിജെപി സ്വന്തമാക്കിയത്.

ചൈനീസ് കമ്മൂണിസ്റ്റ് പാര്‍ട്ടിയെ പിന്തള്ളിക്കൊണ്ടായിരുന്നു ഈ റെക്കോര്‍ഡില്‍ ബിജെപി എത്തിയത്. എന്നാല്‍ ബിജെപിയുടെ മിസ്സ്‌കോള്‍ കാംമ്പെയിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ചിലര്‍ക്ക് അപരിചിതമായ നമ്പറില്‍ നിന്ന് മിസിഡ് കോള്‍ വരും. ആരാണ് വിളിച്ചതെന്ന് അറിയാന്‍ അങ്ങോട്ട് വിളിച്ചാല്‍ ബിജെപി അംഗത്വം ലഭിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഫ്‌ലിപ്പ്കാര്‍ട്ടില്‍ പരാതി പറയാന്‍ വിളിച്ചപ്പോള്‍ ബിജെപി അംഗത്വം കിട്ടിയതിന്റെ അമ്പരപ്പിലാണ് ഒരു യുവാവ്.

ഹെഡ്‌സെറ്റ് വാങ്ങാന്‍

ഹെഡ്‌സെറ്റ് വാങ്ങാന്‍

രാത്രി ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുമ്പോള്‍ ഉറങ്ങുന്ന വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് കൊല്‍ക്കത്തിയിലെ ഒരു യുവാവ് ഹെഡ്‌സെറ്റ് വാങ്ങാന്‍ തീരുമാനിച്ചത്. ഫ്‌ളിപ്പ്കാര്‍ട്ടി നല്ല ഓഫര്‍ കണ്ടപ്പോള്‍ ഹെഡ്‌സെറ്റിന് ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത ഹെഡ്‌സെറ്റിന് പകരം ഒരു കുപ്പി എണ്ണയായിരുന്നു യുവാവിന് ലഭിച്ചത്.

പരാതി

പരാതി

തുടര്‍ന്ന് ഹെഡ്‌സെറ്റിന് പകരം എണ്ണയാണ് ലഭിച്ചതെന്ന് അറിയിക്കാന്‍ പാര്‍സല്‍ കവറില്‍ കണ്ട നമ്പറിലേക്ക് യുവാവ് കോള്‍ ചെയ്യുകയായിരുന്നു. ആദ്യതവണ വിളിച്ചപ്പോള്‍ ഒരു റിങ്ങ് ചെയ്തതിന് ശേഷം കോള്‍ കട്ടാവുകയും ചെയ്തു. വിണ്ടും യുവാവ് ആ നമ്പറിലേക്ക് വിളിക്കാന്‍ ശ്രമിച്ചു.

അംഗത്വം

അംഗത്വം

വീണ്ടും വിളിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാവിന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വരുന്നത്. ബിജെപിയില്‍ അംഗത്വം ലഭിച്ചുകൊണ്ടുള്ള അറിയിപ്പായിരുന്നു മെസ്സേജിന്റെ ഉള്ളടക്കം. ബിജെപിയിലേക്ക് സ്വാഗതം എന്നതിനൊപ്പം പാര്‍ട്ടിയില്‍ പ്രഥമിക അംഗത്വം ലഭിച്ചതിന്റെ നമ്പറും മെസ്സേജില്‍ ഉണ്ടായിരുന്നു

വീണ്ടും

വീണ്ടും

സംശയം തീരാതിരുന്ന യുവാവ് കവറില്‍ കണ്ട നമ്പറിലേക്ക് വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരുന്നു. എന്നാല്‍ പഴയത് പോലെതന്നെ കോള്‍ കട്ടായിതിന് ശേഷം ബിജെപിയിലേക്ക സ്വാഗതം ചെയ്തുകൊണ്ടുള്ള സന്ദേശം മാത്രമാണ് തിരികെ ലഭിച്ചത്. 1800 266 1001 എന്ന നമ്പറായിരുന്നു ഫ്‌ളിപ് കാര്‍ട്ടില്‍ നിന്ന് കവറില്‍ ഉണ്ടായിരുന്നത്.

സുഹൃത്തുക്കള്‍ക്കും

സുഹൃത്തുക്കള്‍ക്കും

സംശയം തീരാതിരുന്ന യുവാവ് തന്റെ സുഹൃത്തുക്കളെക്കൊണ്ടും ഈ നമ്പറിലേക്ക് വിളിപ്പിച്ചു. ഈ നമ്പറിലേക്ക് വിളിച്ച് യുവാവിന്റെ സുഹൃത്തുക്കള്‍ക്കും ബിജെപി അംഗത്വം ലഭിച്ചു എന്ന സന്ദേശം മാത്രമാണ് ലഭിച്ചത്. യുവാവ് സോഷ്യല്‍ മീഡിയയിലൂടെ സംഭവം പുറത്ത് വിട്ടതോടെ ഇത് വന്‍ ചര്‍ച്ചയായിരിക്കുകയാണ്.

മറുപടി

മറുപടി

സംഭവം വിവാദമായതോടെ ബിജെപി നേതൃത്വം വിശദീകരണവുമായി രംഗത്ത് എത്തുകയും ചെയ്തു. 1800 266 1001 എന്ന നമ്പറില്‍ വിളിച്ചാല്‍ പാര്‍ട്ടി അംഗത്വം ലഭിക്കില്ല. പരാതി ഉയരുന്നത് പോലെ ഫ്‌ളിപ്കാര്‍ട്ടുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സാങ്കേതിക പ്രശ്‌നം

സാങ്കേതിക പ്രശ്‌നം

ഫ്‌ളിപ്കാര്‍ട്ടിലെ നമ്പറില്‍ വിളിച്ചാല്‍ പാര്‍ട്ടി അഗത്വംലഭിക്കില്ല. ഇത് എന്തോ സാങ്കേതിക പ്രശ്‌നമാണെന്നും ബംഗാള്‍ ബിജെപി ജനറല്‍ സെക്രട്ടറി ദിലീപ് ഘോഷം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.ബിജെപി അംഗത്വം ലഭിക്കാനുള്ള നമ്പര്‍ പാര്‍ട്ടിയുടെ ഫെയ്‌സ്ബുക്ക് പേജിലും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പരാതിപ്പെടും

പരാതിപ്പെടും

പരാതി ഉയര്‍ന്നതോടെ പ്രതികരണവുമായി ഫ്‌ളിപ്കാര്‍ട്ടും രംഗത്തെത്തി. മൂന്ന് വര്‍ഷം മുമ്പ് തങ്ങള്‍ക്ക് അനുവദിച്ചു തന്ന നമ്പറാണ് ഇതെന്നും ഇതില്‍ വിളിക്കുമ്പോള്‍ എങ്ങനെയാണ് ബിജെപി അംഗത്വം ലഭിക്കുന്നത് എന്ന് അറിയില്ലെന്നും ഫ്‌ളിപ്കാര്‍ട്ട് വ്യക്തമാക്കി. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തുമെന്നും അവര്‍ അറിയിച്ചു. ആവര്‍ത്തിക്കാതിരിക്കാനായി ടെലികോം വകുപ്പില്‍ പരാതി നല്‍കുമെന്നും കമ്പനി അറിയിച്ചു.

കാമ്പ്യയിന്‍

കാമ്പ്യയിന്‍

ലോകസഭാ തിരഞ്ഞടെുപ്പിന് മുമ്പ് ബിജെപി തുടങ്ങിയ മിസ്സ് കോള്‍ കാമ്പ്യയിന്‍ വന്‍ വിജയമായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഇതിലൂടെ പത്ത് കോടിയിലേറെ അംഗങ്ങളെ ചേര്‍ക്കാന്‍ കഴിഞ്ഞെന്നാണ് ബിജെപി അവകാശപ്പെടുന്നത്. മിസ്സ് കോള്‍ വഴി അംഗങ്ങളായവരെ തേടി ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തും. തുടര്‍ന്ന് നടത്തുന്ന പരിശോധനയില്‍ കമ്പളിപ്പിച്ചവരെ കണ്ടെത്തി പുറത്താക്കും എന്നായിരുന്നു ബിജെപി പറഞ്ഞിരുന്നത്.

വിമര്‍ശനം

വിമര്‍ശനം

എന്നാല്‍ അംഗങ്ങളെ ചേര്‍ക്കാന്‍ വേണ്ടി വീട്ടിലെത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് മിസ്സ് കോള്‍ അംഗത്വം എടുപ്പിക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. സാങ്കേതി വിദ്യയില്‍ ഊന്നിയ പ്രചരണത്തിന്റെ ഭാഗമായാണ് ബിജെപി മിസ്സ് കോള്‍ എസ്എംഎസ് പദ്ധതി ആവിഷ്‌കരിച്ചത്.

English summary
Kolkata Man Dialled Flipkart To Complain About Order, Got SMS To Join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X