മലദ്വാരത്തിലൂടെ കാറ്റ് കടത്തി യുവാവ് മരിച്ചു
ജയ്പൂര്‍: മലദ്വാരത്തിലൂടെ കാറ്റ് കടത്തി 28കാരന്‍ മരിച്ചു. ജയ്പൂര്‍ കോട്ട സ്വദേശിയായ മനീഷ് ആണ് സുഹൃത്തായ മുരളിയുടെ അറിവില്ലായ്മ കാരണം മരണത്തിന് ഇരയായത്.
മുരളിയുടെ പഞ്ചര്‍ കടയില്‍ സ്ഥിരമായി വരുന്ന സുഹൃത്തായിരുന്നു മനീഷ്. ചൊവ്വാഴ്ച രാവിലെ മനീഷ് കടയില്‍ എത്തുമ്പോള്‍ സുഹൃത്ത് ട്രാക്ക്ടറിന്റെ പഞ്ചര്‍ പരിശോധിക്കുകയായിരുന്നു. തനിക്കും ഇത് ചെയ്യാന്‍ അറിയാം എന്ന് അവകാശപ്പെട്ട മനീഷ് സുഹൃത്തിന്റെ കയ്യില്‍ നിന്നും എയര്‍ കംപ്രസ്സര്‍ പമ്പ് പിടിച്ചു വാങ്ങി.

പഞ്ചര്‍ പരിശോധിക്കുന്നതില്‍ ഇവരും തമ്മില്‍ വാക്കു തര്‍ക്കങ്ങള്‍ ഉണ്ടായെന്നും അടിപിടി നടന്നെന്നും പോലീസ് പറയുന്നു. പിന്നീട് പരസ്പര ധാരണയില്ലെത്തി. എങ്ങനെയാണ് എയര്‍ കംപ്രസ്സര്‍ ഉപയോഗിക്കേണ്ടത് എന്ന് താന്‍ കാണിച്ച് തരാം എന്ന് പറഞ്ഞ് മനീഷിന്റെ മലദ്വാരത്തിലൂടെ എയര്‍ അടിച്ചു കയറ്റുകയായിരുന്നു.
അല്പ സമയത്തിനുള്ളില്‍ മനീഷ് അബോധാവസ്ഥയിലായി. അടുത്തുള്ള അശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അമിതമായി ശരീരത്തില്‍ പ്രവേശിപ്പിച്ച എയര്‍ ശ്വാസകോശ പ്രവര്‍ത്തനങ്ങളെ തകരാറില്ലാക്കിയിരുന്നു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു.












Click it and Unblock the Notifications