വ്യാജഡോക്ടര്‍ ശസ്ത്രക്രിയ നടത്തി രോഗി മരിച്ചു

വൃഷണവീക്കത്തെത്തുടര്‍ന്നാണ് കൂലിപ്പണിക്കാരനായ അശ്വിന്‍ ആശുപത്രിയില്‍ എത്തുന്നത്.കൊല്‍ത്തക്കാരനാണ് ഡോ. ദത്ത്. ഒരാഴ്ച മുന്‍പാണ് ഇയാള്‍ പുതിയ ക്ളിനിക് തുടങ്ങിയത്. ശസ്ത്രക്രിയ കൂടാതെ തന്നെ രോഗങ്ങള്‍ മാറ്റുന്നു എന്നൊരു ബോര്‍ഡും ഇയാള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
തനിയ്ക്ക് വൈദ്യശാസ്ത്രമറിയാമെന്നും പശ്ചിമ ബംഗാളില്‍ ഒരു ആശുപത്രിയില്‍ കമ്പോണ്ടറായി ജോലി നോക്കിയിട്ടുണ്ടെന്നും വ്യാജ ഡോക്ടര്‍ പറഞ്ഞു. 5,000 രൂപ വാങ്ങിയാണ് പ്രതി അശ്വിന്റെ ശസ്ത്രക്രിയ നടത്തിയത്. ഇതിന് പുറമെ മരുന്നിനായി 14,00 രൂപയും ഇയാള്‍ വാങ്ങിയിരുന്നു. ഡിസംബര്‍ ആറ് വെള്ളിയാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്.
ശനിയാഴ്ചയായതോടെ വീട്ടിലെത്തിയ അശ്വിന്റെ ആരോഗ്യ നില വഷളായി. തുടര്‍ന്ന് മറ്റൊരാശുപത്രിയിലേയ്ക്ക് മാറ്റാന്‍ വ്യാജ ഡോക്ടര്‍ പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ രോഗി മരിച്ചു. വൈഷ്‌ണോ ദേവി ചൈക്കിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അശ്വിന്‍ മരിച്ചത്.












Click it and Unblock the Notifications